Wednesday, July 22, 2026
Kerala News

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ്: സ്ത്രീകള്‍ക്കായി വന്‍ പ്രഖ്യാപനങ്ങള്‍

 മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ്: സ്ത്രീകള്‍ക്കായി വന്‍ പ്രഖ്യാപനങ്ങള്‍


ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റില്‍ സ്ത്രീകളുടെ ക്ഷേമത്തിനും ശാക്തീകരണത്തിനുമായി ശ്രദ്ധേയമായ പ്രഖ്യാപനങ്ങള്‍ നടത്തി ധനമന്ത്രി നിര്‍മലാ സീതാരാമന്‍. രാജ്യത്തെ എല്ലാ ജില്ലകളിലും വനിതാ ഹോസ്റ്റലുകള്‍ സ്ഥാപിക്കുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ അറിയിച്ചു. ഗ്രാമീണ സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി ഷീ മാര്‍ട്ട് കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്നും പ്രഖ്യാപിച്ചു.

ഗ്രാമങ്ങളിലെ വനിതാ സംരംഭങ്ങള്‍ക്ക് സാമ്പത്തിക സഹായവും അടിസ്ഥാന സൗകര്യങ്ങളും നല്‍കുമെന്നും, സ്ത്രീകളെ സംരംഭ ഉടമകളാക്കി മാറ്റുന്നതിനായി ആധുനിക സൗകര്യങ്ങളോടെയുള്ള പിന്തുണ ഉറപ്പാക്കുമെന്നും ധനമന്ത്രി പറഞ്ഞു. ഇതോടൊപ്പം, സെല്‍ഫ് ഹെല്‍പ് എന്‍ട്രപ്രണര്‍ (SHE) പദ്ധതി ആരംഭിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു.

അതേസമയം, ബജറ്റ് പ്രസംഗത്തില്‍ രാജ്യത്ത് ഏഴ് അതിവേഗ റെയില്‍ ഇടനാഴികളും പ്രഖ്യാപിച്ചു. എന്നാല്‍ ഈ പദ്ധതികളുടെ പട്ടികയില്‍ കേരളം വീണ്ടും ഉള്‍പ്പെടാതിരുന്നത് പ്രതിഷേധത്തിന് ഇടയാക്കി. പ്രഖ്യാപനത്തിനിടെ കേരളം... കേരളം എന്ന് വിളിച്ചു പറഞ്ഞ് കേരളത്തിലെ എംപിമാര്‍ സഭയില്‍ പ്രതിഷേധം രേഖപ്പെടുത്തി. മുംബൈ-പൂനെ, പൂനെ-ഹൈദരാബാദ്, ഹൈദരാബാദ്‌ബെംഗളൂരു, ഹൈദരാബാദ്‌ചെന്നൈ, ചെന്നൈ-ബെംഗളൂരു, ഡല്‍ഹി-വാരാണസി, വാരാണസി-സിലിഗുരി എന്നിവയാണ് പ്രഖ്യാപിച്ച ഏഴ് ഹൈസ്പീഡ് റെയില്‍ കോറിഡോറുകള്‍.


Related News

Comments

No comments yet. Be the first to comment!

Leave a Comment