Wednesday, July 22, 2026
India News

ആരോഗ്യ മേഖലയ്ക്ക് മുന്‍ഗണന: പ്രമേഹം, കാന്‍സര്‍ ചികിത്സാ ചെലവ് കുറയ്ക്കുമെന്ന് ധനമന്ത്രി

 ആരോഗ്യ മേഖലയ്ക്ക് മുന്‍ഗണന: പ്രമേഹം, കാന്‍സര്‍ ചികിത്സാ ചെലവ് കുറയ്ക്കുമെന്ന് ധനമന്ത്രി


ന്യൂഡല്‍ഹി: പ്രമേഹം, കാന്‍സര്‍, മറ്റ് വിട്ടുമാറാത്ത രോഗങ്ങള്‍ എന്നിവയ്ക്കുള്ള ചികിത്സകളുടെയും മരുന്നുകളുടെയും വില കുറയ്ക്കുമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിച്ചു. തന്റെ തുടര്‍ച്ചയായ ഒമ്പതാമത്തെ ബജറ്റ് പ്രസംഗത്തിനിടെയാണ് ധനമന്ത്രിയുടെ നിര്‍ണായക പ്രഖ്യാപനം. 2026ലെ ബജറ്റില്‍ ആരോഗ്യ സംരക്ഷണത്തിന് പ്രത്യേക മുന്‍ഗണന നല്‍കുമെന്നും, പ്രമേഹം, കാന്‍സര്‍ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങള്‍ക്ക് താങ്ങാനാകുന്ന ചികിത്സ ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ധനമന്ത്രി വ്യക്തമാക്കി.

ഈ ലക്ഷ്യത്തിന്റെ ഭാഗമായി 17 മരുന്നുകള്‍ക്ക് അടിസ്ഥാന കസ്റ്റംസ് തീരുവ ഒഴിവാക്കാന്‍ തീരുമാനിച്ചു. കൂടാതെ, പ്രത്യേക മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി വ്യക്തിഗതമായി ഇറക്കുമതി ചെയ്യുന്ന മരുന്നുകളും ഭക്ഷണവസ്തുക്കളും തീരുവ ഒഴിവാക്കുന്ന പട്ടികയിലേക്ക് ഏഴ് രോഗങ്ങള്‍ കൂടി ഉള്‍പ്പെടുത്തുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു.

ഇന്ത്യയില്‍ അമിതവണ്ണം വേഗത്തില്‍ വര്‍ധിച്ചുവരുന്നതായും ഇത് പൊതുജനാരോഗ്യത്തിന് വലിയ വെല്ലുവിളിയായി മാറുന്നതായും സാമ്പത്തിക സര്‍വേ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്ന് ധനമന്ത്രി ഓര്‍മ്മിപ്പിച്ചു. ആരോഗ്യ മേഖലയെ ശക്തിപ്പെടുത്തുന്നതിനായി രാജ്യത്ത് അഞ്ച് പ്രാദേശിക മെഡിക്കല്‍ ഹബ്ബുകള്‍ സ്ഥാപിക്കുമെന്നും, ഇതിലൂടെ മെഡിക്കല്‍ ടൂറിസം പ്രോത്സാഹിപ്പിക്കുമെന്നും അവര്‍ അറിയിച്ചു.

അതോടൊപ്പം, ഉത്തരേന്ത്യയില്‍ ഒരു സമഗ്ര മാനസികാരോഗ്യ സ്ഥാപനം ആരംഭിക്കുന്നതിന്റെ ഭാഗമായി NIMHANS 2.0 സ്ഥാപിക്കുമെന്നും ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.


Related News

Comments

No comments yet. Be the first to comment!

Leave a Comment