Wednesday, July 22, 2026
India News

കേരളം അടക്കം 4 സംസ്ഥാനങ്ങളിൽ അപൂർവ ധാതു ഇടനാഴി സ്ഥാപിക്കും

കേരളം അടക്കം 4 സംസ്ഥാനങ്ങളിൽ അപൂർവ ധാതു ഇടനാഴി സ്ഥാപിക്കും

ന്യൂഡൽഹി: ഖനനം, സംസ്‌കരണം, നിർമാണം, ഗവേഷണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി കേരളം ഉൾപ്പെടെയുള്ള ധാതു സമ്പന്നമായ സംസ്ഥാനങ്ങൾക്കായി പ്രത്യേക ഇടനാഴികൾ സ്ഥാപിക്കം. അപൂർവ ധാതു ഖനനം വർധിപ്പിക്കുന്നതിനാണ് ഈ നീക്കം. ധനമന്ത്രി നിർമലാ സീതാരാമൻ ബജറ്റ് അവതരണത്തിലാണ് ഇക്കാര്യം അറിയിച്ചത്. തമിഴ്നാട്, കേരളം, ആന്ധ്രാപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങൾ ഇതിന്റെ ഭാഗമാകും.

നേരത്തെ സംസ്ഥാന ബജറ്റിലും ഇക്കാര്യം സൂചിപ്പിച്ചിരുന്നു. വിഴിഞ്ഞം- ചവറ- കൊച്ചി അപൂർവ ധാതു ഇടനാഴിക്കായി 42,000 കോടിയുടെ നിക്ഷേപം നടത്തുമെന്നാണ് ധനവകുപ്പ് മന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചത്. 50,000 തൊഴിൽ അവസരങ്ങൾ ഇതിലൂടെ സൃഷ്ടിക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി.

Related News

Comments

No comments yet. Be the first to comment!

Leave a Comment