Wednesday, July 22, 2026
Kerala News

കേന്ദ്ര ബജറ്റ്: ആയുര്‍വേദത്തിനും എവിജിസി മേഖലക്കും വന്‍ പ്രോത്സാഹനം

 കേന്ദ്ര ബജറ്റ്: ആയുര്‍വേദത്തിനും എവിജിസി മേഖലക്കും വന്‍ പ്രോത്സാഹനം


ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റില്‍ ആയുര്‍വേദ മേഖലയ്ക്കും അനിമേഷന്‍, വിഷ്വല്‍ എഫക്ട്‌സ്, ഗെയിമിങ് (AVGC) മേഖലകള്‍ക്കും വമ്പന്‍ പ്രഖ്യാപനങ്ങള്‍. രാജ്യത്ത് മൂന്ന് പുതിയ ഓള്‍ ഇന്ത്യ ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ സ്ഥാപിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. ഇതോടൊപ്പം അഞ്ച് മേഖലാ മെഡിക്കല്‍ ഹബുകളും സ്ഥാപിക്കാനാണ് ബജറ്റിലെ നിര്‍ദ്ദേശം. മെഡിക്കല്‍ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി സ്വകാര്യ മേഖലയുമായി സഹകരിച്ചായിരിക്കും ഈ പദ്ധതികള്‍ നടപ്പാക്കുക.

യോഗയും വെല്‍നസ് രംഗവും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഒന്നര ലക്ഷം കെയര്‍ഗിവര്‍മാരെ പരിശീലിപ്പിക്കുന്ന പദ്ധതിയും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മെഡിക്കല്‍ ഹബുകള്‍ ചികിത്സയ്‌ക്കൊപ്പം വലിയ തൊഴില്‍ അവസരങ്ങളുടെ കേന്ദ്രങ്ങളായി മാറുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ആയുര്‍വേദത്തെ ആഗോള തലത്തില്‍ പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

മരുന്ന് ചെടികള്‍ കൃഷി ചെയ്യുന്നവര്‍ക്കും അവയുടെ സംസ്‌കരണം നടത്തുന്നവര്‍ക്കുമായി പ്രത്യേക സഹായ പദ്ധതികളും ബജറ്റില്‍ പ്രഖ്യാപിച്ചു. ആയുഷ് ഫാര്‍മസികളുടെ നിലവാരം ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും, ഗവേഷണത്തിനും ഗുണനിലവാര പരിശോധനകള്‍ക്കും കൂടുതല്‍ പ്രൊഫഷണലുകളെ നിയോഗിക്കുമെന്നും ധനമന്ത്രി അറിയിച്ചു.

അതേസമയം, രാജ്യത്തെ അനിമേഷന്‍, വിഷ്വല്‍ എഫക്ട്‌സ്, ഗെയിമിങ് മേഖലകളിലും കേന്ദ്ര ബജറ്റ് വലിയ ഉത്തേജനം നല്‍കുന്നു. 2030ഓടെ ഏകദേശം 2 മില്യണ്‍ പ്രൊഫഷണലുകളെ ആവശ്യപ്പെടുന്ന മേഖലയായി ഇത് മാറുമെന്നാണ് വിലയിരുത്തല്‍. ഇതിന് പിന്തുണയായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്‌നോളജിയെ ശക്തിപ്പെടുത്തും.


Related News

Comments

No comments yet. Be the first to comment!

Leave a Comment