Wednesday, July 22, 2026
India News

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; നവജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

 പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; നവജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

ന്യൂഡല്‍ഹി: പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. സസ്പെന്‍ഷനിലായിരുന്ന നവജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു. പിസിസി അധ്യക്ഷന്‍ അമരീന്ദര്‍ സിങ്ങിന് എതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചാണ് സിദ്ധു പാര്‍ട്ടി വിട്ടത്.

അമരീന്ദര്‍ സിങ് സംഘടനയെ നശിപ്പിച്ചുവെന്ന് നവജ്യോത് കൗര്‍ സിദ്ധു പറഞ്ഞു. 500 കോടിയുള്ള സ്യൂട്ട്കെയ്സ് ഉള്ളവര്‍ക്കേ മുഖ്യമന്ത്രി മുഖമാകാന്‍ കഴിയൂ എന്നാ പരാമര്‍ശത്തിനായിരുന്നു സിദ്ധുവിനെ സസ്പെന്‍ഡ് ചെയ്തത്. മുന്‍ സംസ്ഥാന അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ധുവിന്റെ ഭാര്യയാണ് നവജ്യോത് കൗര്‍ സിദ്ധു.

പഞ്ചാബില്‍ കോണ്‍ഗ്രസ് ഒരു തിരിച്ചുവരവിന് ഒരുങ്ങുന്നതിനിടെയാണ് വിഭാഗീയത വീണ്ടും രൂക്ഷമാകുന്നത്. ആം ആദ്മി പാര്‍ട്ടിയുമായി ചേര്‍ന്ന് പിസിസി അധ്യക്ഷന്‍ കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നും നവജ്യോത് കൗര്‍ സിദ്ധു ആരോപിച്ചിരുന്നു. അവര്‍ ബിജെപിയില്‍ ചേരുമെന്നാണ് വിവരം.





Related News

Comments

No comments yet. Be the first to comment!

Leave a Comment