ബംഗളൂരു: ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥരുടെ റെയ്ഡിനിടെ ആത്മഹത്യ ചെയ്ത കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സി. ജെ റോയിയുടെ സംസ്‌കാരം ഇന്ന്. ബംഗളൂരുവിലെ ബനാര്‍കട്ടയിലാണ് സംസ്‌കാരം നടക്കുക.
രാവിലെ 10 മണി മുതല്‍ പൊതുദര്‍ശനമുണ്ടാകും. ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥരുടെ ഭീഷണിയെ തുടര്‍ന്നാണ് റോയി മരിച്ചതെന്നാണ് കുടുംബത്തിന്റെ പരാതി. ഡിഐജി വംശീകൃഷ്ണയുടെ നേതൃത്വത്തിലുഉള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
റോയിയുടെ സഹപ്രവര്‍ത്തകരില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. ഐടി ഉദ്യോഗസ്ഥരുടെ മൊഴിയും രേഖപ്പെടുത്തി. ഐടി ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്താന്‍ റോയിയുടെ ഫോണ്‍ ഉള്‍പ്പെടെ പരിശോധിക്കും. വെടിയുണ്ടയുടെ ഫോറന്‍സിക് പരിശോധന ആരംഭിച്ചു.
Comments
No comments yet. Be the first to comment!
Leave a Comment