ആര്‍ആര്‍ടിഎസ് പദ്ധതിയില്‍ പിടിവാശി തുടരുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ സമീപനത്തെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ രംഗത്തെത്തി. ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് ഇ. ശ്രീധരനെ കൊച്ചി മെട്രോയുടെ ചുമതലയില്‍ നിന്ന് മാറ്റാനാണ് പോകുന്നതെന്ന പ്രചാരണം ഉയര്‍ത്തി സിപിഎം വലിയ ബഹളം വെച്ചിരുന്നുവെന്നും, ഇപ്പോള്‍ അതേ വിഷയത്തില്‍ എല്ലാവരും ചേര്‍ന്ന് പരിഹസിക്കപ്പെടുന്ന സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു.
അതിവേഗ റെയില്‍പാത വരുന്നതിനെ താന്‍ എതിര്‍ക്കുന്നില്ലെന്നും, നല്ല പദ്ധതി ആരാണ് കൊണ്ടുവന്നാലും അതിനെ എതിര്‍ക്കില്ലെന്നും വി.ഡി. സതീശന്‍ വ്യക്തമാക്കി. എന്നാല്‍, പദ്ധതികളുടെ കാര്യത്തില്‍ യാഥാര്‍ഥ്യബോധവും തുറന്ന സമീപനവും സര്‍ക്കാര്‍ കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്പ്രിങ്ക്ലര്‍ വിവാദവുമായി ബന്ധപ്പെട്ട് താന്‍ കേസ് കൊടുത്തിട്ടില്ലെന്നും, ഇട്ടിട്ട് ഓടിയത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. അതേസമയം, കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയിയുടെ ആത്മഹത്യയില്‍ ഗൗരവകരമായ അന്വേഷണം നടത്തി ദുരൂഹതകള്‍ നീക്കണമെന്നും വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു.
Comments
No comments yet. Be the first to comment!
Leave a Comment