Wednesday, July 22, 2026
Kerala News

എലത്തൂരിലെ യുവതി കൊലപാതകം: വൈശാഖിനെതിരേ നിര്‍ണായക തെളിവുകള്‍; പീഡനം വെളിപ്പെടുത്തുന്ന സന്ദേശം പൊലീസിന് ലഭിച്ചു

 എലത്തൂരിലെ യുവതി കൊലപാതകം: വൈശാഖിനെതിരേ നിര്‍ണായക തെളിവുകള്‍; പീഡനം വെളിപ്പെടുത്തുന്ന സന്ദേശം പൊലീസിന് ലഭിച്ചു


കോഴിക്കോട് എലത്തൂരില്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി വൈശാഖിനെതിരേ നിര്‍ണായക തെളിവുകള്‍ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. പ്രതിയുടെ പീഡനം വിശദീകരിക്കുന്നതും സ്വന്തം ജീവന് ഭീഷണിയുണ്ടെന്ന് വ്യക്തമാക്കുന്നതുമായ യുവതി അയച്ച സന്ദേശം പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

കൊലപാതക ദിനമായ രാവിലെ 9.20ന് കല്ലായിയിലെ തന്റെ കൗണ്‍സിലര്‍ക്കാണ് യുവതി സന്ദേശം അയച്ചത്. 16 വയസുമുതല്‍ വൈശാഖന്‍ തന്നെ പീഡിപ്പിച്ചുവരികയാണെന്നും കഴിഞ്ഞ ഒരു മാസമായി ഇയാളില്‍ നിന്ന് അകലാന്‍ ശ്രമിക്കുന്നതിനിടെ ഭീഷണികള്‍ നേരിടുന്നുണ്ടെന്നും സന്ദേശത്തില്‍ യുവതി വ്യക്തമാക്കിയിരുന്നു. വൈശാഖന്‍ തന്നെ കൊല്ലാന്‍ സാധ്യതയുണ്ടെന്നും, താന്‍ കൊല്ലപ്പെടുകയാണെങ്കില്‍ അതിന്റെ ഉത്തരവാദി വൈശാഖനാണെന്നും യുവതി സന്ദേശത്തില്‍ പറഞ്ഞതായി പൊലീസ് വ്യക്തമാക്കി.

എലത്തൂര്‍ എസ്.എച്ച്.ഒ കെ.ആര്‍. രഞ്ജിത്തിന്റെ നേതൃത്വത്തില്‍ പ്രതിയെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ ലഭിച്ച ശേഷം നടത്തിയ തെളിവെടുപ്പിനിടെയാണ് പ്രതി കൊലപാതകം താനാണ് നടത്തിയതെന്നും കുറ്റബോധമുണ്ടെന്നും മാധ്യമങ്ങളോട് പ്രതികരിച്ചത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment