Wednesday, July 22, 2026
Kerala News

ശശി തരൂര്‍ കെപിസിസി വേദിയില്‍; കോണ്‍ഗ്രസില്‍ ഉറച്ചുനില്‍ക്കുമെന്ന് പ്രതികരണം

 ശശി തരൂര്‍ കെപിസിസി വേദിയില്‍; കോണ്‍ഗ്രസില്‍ ഉറച്ചുനില്‍ക്കുമെന്ന് പ്രതികരണം


ഹൈക്കമാന്‍ഡുമായുള്ള അനുനയ ചര്‍ച്ചകള്‍ക്ക് പിന്നാലെ ഡോ. ശശി തരൂര്‍ എംപി കെപിസിസി വേദിയില്‍ പ്രത്യക്ഷപ്പെട്ടു. കെപിസിസി ആസ്ഥാനത്ത് നടന്ന മഹാത്മാ ഗാന്ധി രക്തസാക്ഷിത്വ ദിനാചരണ പരിപാടിയിലാണ് അദ്ദേഹം പങ്കെടുത്തത്. കോണ്‍ഗ്രസില്‍ ഉറച്ചുനില്‍ക്കുമെന്നും, കഴിഞ്ഞുപോയ വിഷയങ്ങളെക്കുറിച്ച് ഇനി പറയാനില്ലെന്നും ശശി തരൂര്‍ പ്രതികരിച്ചു.

കഴിഞ്ഞ കാര്യങ്ങള്‍ വീണ്ടും ചര്‍ച്ച ചെയ്ത് കാര്യമില്ലെന്നും, പറയേണ്ടതെല്ലാം പറഞ്ഞുകഴിഞ്ഞുവെന്നും തരൂര്‍ വ്യക്തമാക്കി. സ്‌നേഹത്തോടെയും പരസ്പര ബഹുമാനത്തോടെയും മുന്നോട്ട് പോകുകയാണ് ഇപ്പോഴെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിക്ക് വ്യക്തമായ നിലപാട് ഉണ്ടായിരിക്കുമ്പോള്‍ അതിന് വിരുദ്ധമായി അഭിപ്രായം പറയാറില്ലെന്നും, എന്നാല്‍ ചില വിഷയങ്ങളില്‍ വ്യക്തിപരമായ അഭിപ്രായം ചോദിച്ചാല്‍ അത് തുറന്നുപറയുമെന്നും തരൂര്‍ വ്യക്തമാക്കി.

വികസനവുമായി ബന്ധപ്പെട്ട ചില നല്ല കാര്യങ്ങള്‍ കാണുമ്പോള്‍ അവ ചൂണ്ടിക്കാണിക്കാന്‍ താന്‍ തയ്യാറാണെന്നും, അതിന്റെ അടിസ്ഥാനത്തിലാണ് മുന്‍പ് ചില കാര്യങ്ങള്‍ പറഞ്ഞതെന്നും അദ്ദേഹം വിശദീകരിച്ചു. രാഹുല്‍ ഗാന്ധിയെക്കുറിച്ച് ഒരിക്കലും എതിര് അഭിപ്രായം പറഞ്ഞിട്ടില്ലെന്നും, അദ്ദേഹം തന്റെ നേതാവാണെന്നും ശശി തരൂര്‍ പറഞ്ഞു. വര്‍ഗീയതക്കും വിഭജന രാഷ്ട്രീയത്തിനുമെതിരായി ശക്തമായി സംസാരിക്കുന്ന നേതാവായി രാഹുല്‍ ഗാന്ധിയെ രാജ്യത്തെ ജനങ്ങള്‍ കാണുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Related News

Comments

No comments yet. Be the first to comment!

Leave a Comment