സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് കുത്തനെ ഇടിവ്. ഒരു പവന്‍ സ്വര്‍ണത്തിന് ഒറ്റയടിക്ക് 5,240 രൂപയാണ് കുറഞ്ഞത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,25,120 രൂപയായി.
ഒരു ഗ്രാമിന് 655 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഗ്രാമിന് ഇന്നത്തെ വില്‍പ്പന വില 15,640 രൂപയായി.
ഈ വര്‍ഷം ഇതുവരെ 12 ശതമാനത്തിലേറെ നേട്ടമാണ് സ്വര്‍ണം നിക്ഷേപകര്‍ക്ക് നല്‍കിയിരിക്കുന്നത്. ഇന്നുണ്ടായ ഇടിവ് താത്ക്കാലികമാണെന്നും വരും ദിവസങ്ങളില്‍ സ്വര്‍ണവില വീണ്ടും ഉയരാന്‍ സാധ്യതയുണ്ടെന്നും സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
അതേസമയം, ഈ മാസം മാത്രം ഒരു പവന്‍ സ്വര്‍ണത്തിന് 22,000 രൂപയ്ക്കുമേല്‍ വില വര്‍ധിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
Comments
No comments yet. Be the first to comment!
Leave a Comment