കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി ഡോ. ശശി തരൂര്‍ എംപി നടത്തിയ കൂടിക്കാഴ്ചയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. കൊച്ചിയില്‍ നടന്ന മഹാപഞ്ചായത്ത് പരിപാടിക്കിടെ ഉണ്ടായ അസ്വസ്ഥതയും അതൃപ്തിയും ശശി തരൂര്‍ പാര്‍ട്ടി നേതൃത്വത്തെ നേരിട്ട് അറിയിച്ചതായാണ് വിവരം. തനിക്ക് മുഖ്യമന്ത്രി സ്ഥാനത്തേക്ക് മോഹമുണ്ടായിരുന്നില്ലെന്നും, തിരുവനന്തപുരം എംപിയായ തനിക്ക് ജനങ്ങളുടെ താല്‍പര്യം സംരക്ഷിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും തരൂര്‍ വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.
കൂടിക്കാഴ്ചയില്‍ കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് നിര്‍ണായക ഘട്ടത്തിലാണെന്നും, ഈ സമയത്ത് നേതാക്കള്‍ ഒറ്റക്കെട്ടായി നില്‍ക്കേണ്ടതുണ്ടെന്നും രാഹുല്‍ ഗാന്ധി ശശി തരൂരിനോട് പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. പാര്‍ട്ടിയില്‍ ഡോ. ശശി തരൂരിന് അര്‍ഹമായ പ്രാധാന്യം ഉറപ്പാക്കുമെന്നും രാഹുല്‍ ഗാന്ധി ഉറപ്പ് നല്‍കിയതായി സൂചനകളുണ്ട്.
അനുനയ നീക്കത്തിന്റെ ഭാഗമായി ഇന്ന് ശശി തരൂര്‍ കെപിസിസി ആസ്ഥാനത്തെത്തി. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തിലാണ് പാര്‍ട്ടി നേതൃത്വം ഇത്തരമൊരു അനുനയ സമീപനം സ്വീകരിച്ചതെന്ന് വിലയിരുത്തപ്പെടുന്നു. പരിഭവങ്ങളും അതൃപ്തികളും തുറന്നുപറഞ്ഞതിന് പിന്നാലെയായിരുന്നു രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച.
Comments
No comments yet. Be the first to comment!
Leave a Comment