സംസ്ഥാന ബജറ്റില്‍ പത്രപ്രവര്‍ത്തകര്‍ക്ക് ആശ്വാസ പ്രഖ്യാപനവുമായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. പത്രപ്രവര്‍ത്തകരുടെ പെന്‍ഷന്‍ 13,000 രൂപയായി ഉയര്‍ത്തിയതായി മന്ത്രി അറിയിച്ചു. ഇതോടെ പെന്‍ഷനില്‍ 1,500 രൂപയുടെ വര്‍ധനവാണ് വരുത്തിയത്. നിലവില്‍ 11,500 രൂപയാണ് പെന്‍ഷനായി ലഭിച്ചിരുന്നത്. മാധ്യമ മേഖലയിലെ തൊഴിലാളികള്‍ ദീര്‍ഘകാലമായി ഉന്നയിച്ച ആവശ്യത്തിനാണ് ഇതിലൂടെ പരിഹാരമായത്.
ക്ഷേമ പെന്‍ഷനുകള്‍ക്കായി ബജറ്റില്‍ 14,500 കോടി രൂപയാണ് സര്‍ക്കാര്‍ നീക്കിവെച്ചിരിക്കുന്നത്. 62 ലക്ഷം ജനങ്ങള്‍ക്ക് മുടക്കമില്ലാതെ എല്ലാ മാസവും 2,000 രൂപ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ നല്‍കിവരുന്നതായും ധനമന്ത്രി വ്യക്തമാക്കി. ഈ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ 54,000 കോടി രൂപ ക്ഷേമ പെന്‍ഷനായി വിതരണം ചെയ്തിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീ സുരക്ഷാ പെന്‍ഷനായി 3,820 കോടി രൂപയും ബജറ്റില്‍ ഉള്‍പ്പെടുത്തി. നിലവില്‍ സംസ്ഥാന ജനസംഖ്യയുടെ 30 ശതമാനം പേര്‍ക്ക് വിവിധ ക്ഷേമ ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ടെന്നും ഏകദേശം ഒരു കോടി ജനങ്ങളിലേക്ക് സര്‍ക്കാര്‍ സഹായം എത്തുന്നുണ്ടെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.
Comments
No comments yet. Be the first to comment!
Leave a Comment