ആരോഗ്യ മേഖലക്ക് ശക്തമായ മുന്‍ഗണന നല്‍കുന്നതാണ് ഇത്തവണത്തെ കേരള ബജറ്റെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ വ്യക്തമാക്കി. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്കായി 900 കോടി രൂപയാണ് ബജറ്റില്‍ അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 200 കോടി രൂപയുടെ വര്‍ധനവാണ് ഇതിലൂടെ പ്രഖ്യാപിച്ചിരിക്കുന്നതെന്നും ധനമന്ത്രി ബജറ്റ് അവതരണത്തിനിടെ പറഞ്ഞു.
വയോധികര്‍ക്കുള്ള ആരോഗ്യ പരിരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ന്യൂമോണിയ പ്രതിരോധ വാക്‌സിനേഷനായി 50 കോടി രൂപ ബജറ്റില്‍ വകയിരുത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സര്‍ജിക്കല്‍ റോബോട്ടിക് സംവിധാനം സ്ഥാപിക്കുന്നതിനായി 12 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
ക്യാന്‍സര്‍ ചികിത്സയ്ക്കും ഈ ബജറ്റില്‍ പ്രത്യേക പ്രാധാന്യം നല്‍കിയിട്ടുണ്ട്. ക്യാന്‍സര്‍ ചികിത്സയ്ക്കായി ആകെ 203 കോടി രൂപയാണ് അനുവദിച്ചത്. മലബാര്‍ കാന്‍സര്‍ സെന്ററിന് 50 കോടി രൂപയും, കൊച്ചി കാന്‍സര്‍ സെന്ററിന് 30 കോടി രൂപയും, ആര്‍.സി.സി.യ്ക്ക് 90 കോടി രൂപയും ബജറ്റില്‍ ഉള്‍പ്പെടുത്തി. മെഡിക്കല്‍ കോളേജുകളിലെ ക്യാന്‍സര്‍ ചികിത്സയ്ക്കായി 30 കോടി രൂപയും, ജില്ലാ-താലൂക്ക് ആശുപത്രികള്‍ക്ക് ഓരോന്നിനും 3 കോടി രൂപ വീതവും അനുവദിച്ചിട്ടുണ്ട്.
Comments
No comments yet. Be the first to comment!
Leave a Comment