രാജ്യത്ത് വയോജന ബജറ്റ് അവതരിപ്പിക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറി. വയോജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുകയും സംരക്ഷണം ഉറപ്പാക്കുകയും ചെയ്യുന്നതാണ് ബജറ്റിന്റെ ലക്ഷ്യമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ വ്യക്തമാക്കി. റിട്ടയര്‍മെന്റ് ഹോമുകള്‍ സജ്ജമാക്കുന്നതിനായി 30 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.
റിട്ടയര്‍മെന്റ് ഹോമുകള്‍ ആരംഭിക്കുന്നതിന് സംഘടനകള്‍ക്കും സ്വകാര്യ വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും സര്‍ക്കാര്‍ സബ്സിഡി നല്‍കും. ഇത്തരം കേന്ദ്രങ്ങളില്‍ കമ്യൂണിറ്റി കിച്ചണ്‍, കളിസ്ഥലങ്ങള്‍, ആവശ്യമായ ആരോഗ്യ സംവിധാനങ്ങള്‍ എന്നിവ ഉറപ്പാക്കണമെന്നും ധനമന്ത്രി പറഞ്ഞു.
2026ലെ കണക്കുകള്‍ പ്രകാരം കേരളത്തിലെ മുതിര്‍ന്ന പൗരന്മാര്‍ ജനസംഖ്യയുടെ 18.7 ശതമാനമാണെന്നും ബജറ്റ് അവതരണത്തില്‍ ധനമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്ത് ആദ്യമായി വയോജന കമ്മീഷന്‍ രൂപീകരിച്ച സംസ്ഥാനമാണ് കേരളമെന്നും, വയോജനങ്ങളുടെ പ്രശ്നങ്ങളും അവരുടെ സംരക്ഷണവും സര്‍ക്കാര്‍ ഗൗരവത്തോടെ കാണുന്നതിന്റെ ഭാഗമായാണ് ഇത്തവണ എല്‍ഡര്‍ലി ബജറ്റ് (വയോജന ബജറ്റ്) എന്ന പുതിയ പ്രമാണം ബജറ്റ് രേഖകളോടൊപ്പം അവതരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments
No comments yet. Be the first to comment!
Leave a Comment