തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരണം തുടങ്ങി. ധനമന്ത്രി കെ.എന്‍ ബാലഗോപാലാണ് ബജറ്റ് അവതരിപ്പിക്കുന്നത്. അവസാന ബജറ്റായതിനാല്‍ ജനക്ഷേമ പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു.
ക്ഷേമ പെന്‍ഷനായി 14,500 കോടി രൂപ വകയിരുത്തി. അങ്കണവാടി ജീവനക്കാര്‍ക്ക് 1000 രൂപയും ഹെല്‍പര്‍മാര്‍ക്ക് 500 രൂപയും വര്‍ധിപ്പിച്ചു. ആശാവര്‍ക്കര്‍മാര്‍ക്കുള്ള ഓണറേറിയം 1000 രൂപ വര്‍ധിപ്പിച്ചു. സ്‌കൂള്‍ പാചകത്തൊഴിലാളികളുടെ വേതനത്തിലും വര്‍ധനവുണ്ട്. ദിവസവേതനം 25 രൂപ വര്‍ധിപ്പിക്കും. സ്ത്രീ സുരക്ഷാ പദ്ധതിക്കായി 3720 കോടി രൂപ വകയിരുത്തി. സാക്ഷരത പ്രേരക്മാര്‍ക്ക് 1000 രൂപയും കൂട്ടി. നികുതിയേതര വരുമാനത്തിലും വര്‍ധനവുണ്ടായതായി മന്ത്രി വ്യക്തമാക്കി.
തൊഴില്‍ ഉറപ്പ് പദ്ധതിക്കായി 1000 കോടി രൂപ അധികമായി വകയിരുത്തും. രണ്ടാം ക്ലാസ് മുതല്‍ 12 വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് അപകട ഇന്‍ഷുറന്‍സ് ഇനത്തില്‍ 12 കോടി, സാംസ്‌കാരിക, മത സൗഹാര്‍ദ്ദ ചരിത്രം അടയാളപ്പെടുത്താന്‍ 10 കോടി, ഷീ വര്‍ക്കേഴ്‌സ് സ്‌പേയിസിന് 20 കോടി, നേറ്റിവിറ്റി കാര്‍ഡിനായി 20 കോടി രൂപയും വകയിരുത്തി. ഇതിനുപുറമെ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം.
Comments
No comments yet. Be the first to comment!
Leave a Comment