NSS-SNDP ഐക്യം പിരിയാന്‍ കാരണം എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ലഭിച്ച പത്മഭൂഷണ്‍ അവാര്‍ഡാണെന്ന് സ്ഥിരീകരിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ബിജെപി സര്‍ക്കാര്‍ വെള്ളാപ്പള്ളിക്ക് നല്‍കിയ പത്മ അവാര്‍ഡ് സംശയാസ്പദമാണെന്ന് അദ്ദേഹം പറഞ്ഞു. എന്‍എസ്എസുമായി ഐക്യം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് അവാര്‍ഡ് പ്രഖ്യാപനം ഉണ്ടായതെന്നും ഇത് ശുദ്ധമല്ലെന്ന സംശയം ഉയര്‍ത്തുന്നതായും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.
അതോടൊപ്പം, എന്‍ഡിഎയിലെ പ്രമുഖനെ ചര്‍ച്ചകള്‍ക്കായി നിയോഗിച്ചതും സംശയകരമാണെന്ന് അദ്ദേഹം പറഞ്ഞു. ആദ്യം NSS-SNDP ഐക്യത്തെ സ്വാഗതം ചെയ്തിരുന്നെങ്കിലും പിന്നീട് വിശദമായി വിലയിരുത്തിയപ്പോഴാണ് ഇത് ബിജെപിയുമായി ചേര്‍ന്ന് നടത്തപ്പെടുന്ന നീക്കമാണെന്ന് തോന്നിയതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
എന്‍എസ്എസ് സമദൂരം പാലിക്കുന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുമെന്നും ആ നിലപാട് വിട്ടുമാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments
No comments yet. Be the first to comment!
Leave a Comment