Wednesday, July 22, 2026
Kerala News

മൂന്നാം ബലാത്സംഗ കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം

മൂന്നാം ബലാത്സംഗ കേസ്:  രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം

പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് ജാമ്യം. പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. നേരത്തെ തിരുവല്ല മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിനെത്തുടര്‍ന്നാണ് രാഹുല്‍ ജില്ലാ സെഷന്‍സ് കോടതിയെ സമീപിച്ചത്.  അറസ്റ്റില്‍ ആയി 18 ദിവസത്തിന് ശേഷം ആണ് രാഹുലിന് ജാമ്യം ലഭിക്കുന്നത്. 

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു, ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചു, സാമ്പത്തികമായി ചൂഷണം ചെയ്തു തുടങ്ങി അതിജീവിത ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങള്‍ നിലനില്‍ക്കെയാണ് കോടതിയുടെ വിധി. പരാതിയില്‍ പറയുന്ന പല കാര്യങ്ങളും വ്യാജമാണെന്നും പരാതിക്കാരിയും രാഹുലും തമ്മിലുണ്ടായിരുന്നത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണെന്നുമാണ് പ്രതിഭാഗം കോടതിയില്‍ വാദിച്ചത്. ഇതിന്റെ തെളിവായി ഇരുവരും തമ്മിലുള്ള വാട്‌സാപ്പ് ചാറ്റുകളും ശബ്ദസന്ദേശങ്ങളും പ്രതിഭാഗം കോടതിയില്‍ ഹാജരാക്കിയിരുന്നു.

അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും ചോദ്യം ചെയ്യലുമായി രാഹുല്‍ സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂഷനും കോടതിയെ ധരിപ്പിച്ചിച്ചിരുന്നു.  ആദ്യ കേസായാണ് ഇന്ന് കോടതി കേസ് പരി?ഗണിച്ചത്. വാദം പൂര്‍ത്തിയായതിനാല്‍ ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് മാത്രമാണ് കോടതി പുറപ്പെടുവിച്ചത്.  അതേസമയം, ആദ്യ ബലാത്സംഗ കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. 




Related News

Comments

No comments yet. Be the first to comment!

Leave a Comment