മുംബൈ: മഹാരാഷ്ട്രാ ഉപമുഖ്യമന്ത്രി അജിത് പവാര്‍ വിമാനം അപകടത്തില്‍ കൊല്ലപ്പെട്ടു. മഹാരാഷ്ട്രയിലെ ബാരാമതിയില്‍ അടിയന്തര ലാന്‍ഡിങിിനിടെ തകര്‍ന്നു വീണത്. വിമാനം പൂര്‍ണമായി തകര്‍ന്നു. വിമാനത്തിലുണ്ടായിരുന്ന പൈലറ്റ് ഉള്‍പ്പെടെ ആറുപേരും മരിച്ചതായി ഡിജിസിഎ അറിയിച്ചു.
അജിത് പവാര്‍ ബാരാമതിയില്‍ ഒരു റാലി യില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു. എത്തുന്നതിന് 25 മിനിറ്റ് മുമ്പാണ് അപകടം നടന്നത്. വിമാനം ലാന്‍ഡിങിനിടെ വയലില്‍ ഇടിച്ചു ഇറങ്ങുകയായിരുന്നു. വിമാനം പൂര്‍ണമായും കത്തിയമര്‍ന്നു. പൊലീസും ജില്ലാ ഭരണകൂടവും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.
എല്‍ ആന്‍ഡ് എസ് ഏവിയേഷന്റെ പ്രൈവറ്റ് ബിസിനസ് ക്ലാസ് ജെറ്റ് വിമാനമാണ് അജിത് ഉപയോഗിച്ചിരുന്നത്. ലിയര്‍ജെറ്റ് 45XR വിഭാഗത്തില്‍പ്പെട്ട വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ബാരാമതി വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെയാണ് അപകടം നടന്നതെന്നാണ് വിവരം.
Comments
No comments yet. Be the first to comment!
Leave a Comment