Thursday, July 23, 2026
Kerala News

ഐക്യനീക്കത്തില്‍ നിന്ന് പിന്മാറ്റം: വെള്ളാപ്പള്ളി നടേശന്‍ ഇന്ന് മാധ്യമങ്ങളെ കാണും

ഐക്യനീക്കത്തില്‍ നിന്ന് പിന്മാറ്റം: വെള്ളാപ്പള്ളി നടേശന്‍ ഇന്ന് മാധ്യമങ്ങളെ കാണും

കോട്ടയം: ഐക്യനീക്കത്തില്‍ നിന്ന് പിന്‍മാറിയ എന്‍എസ്എസിന് മറുപടി നല്‍കാന്‍ എസ്എന്‍ഡിപി.ഇക്കാര്യത്തില്‍ നിലപാട് പറയാന്‍ എസ്എന്‍ഡിപി യൂണിയന്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഇന്ന് മാധ്യമങ്ങളെ കാണും. അതിനു ശേഷം സുകുമാരന്‍ നായരും പ്രതികരിച്ചേക്കും. എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ഉയര്‍ന്ന ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് എസ്എന്‍ഡിപിയുമായുള്ള ഐക്യ ആഹ്വാനത്തില്‍ നിന്നും എന്‍എസ്എസ് നേതൃത്വം പിന്‍വാങ്ങിയത്. ഭൂരിഭാഗം അംഗങ്ങളും നീക്കത്തെ എതിര്‍ത്തതാണ് എന്‍എസ്എസിന്റെ തീരുമാനത്തിന് കാരണം.

എസ്എന്‍ഡിപിയുമായി കൈകോര്‍ത്താല്‍ സമദൂര നിലപാട് സംശയിക്കപ്പെടുമെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു. അതിനിടെ, പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ ഒരു പോലെ രംഗത്ത് വന്ന ഇരുനേതാക്കളെയും പരോക്ഷമായി വിമര്‍ശിച്ച് പെരുന്നയില്‍ ഫ്‌ലക്‌സ് ബോര്‍ഡ് ഉയര്‍ന്നു. വര്‍ഗീയതക്ക് എതിരെ സന്ധിയില്ലാത്ത പോരാട്ടം നയിക്കുന്ന പ്രതിപക്ഷ നേതാവിന് അഭിവാദ്യമെന്നാണ് ഫ്‌ളക്‌സിലുള്ളത്. കെഎസ്‌യു,യൂത്ത് കോണ്‍ഗ്രസ്, സേവാദള്‍ എന്നിവരുടെ പേരിലാണ് ഫ്‌ലക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment