രാജ്യത്തിന്റെ സമഗ്ര പുരോഗതിക്കായി കേന്ദ്രവും സംസ്ഥാനവും ശത്രുക്കളല്ല, മറിച്ച് സഹകരിച്ച് പ്രവര്‍ത്തിക്കേണ്ട പങ്കാളികളാണെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാമെങ്കിലും സൗഹൃദപരമായി മുന്നോട്ട് പോകുന്നതാണ് രാജ്യത്തിന് ഗുണകരമെന്ന് അദ്ദേഹം റിപ്പബ്ലിക് ദിന സന്ദേശത്തില്‍ വ്യക്തമാക്കി.
പല മേഖലകളിലും കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്താണെന്ന് ഗവര്‍ണര്‍ പറഞ്ഞു. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ കേരളം മുന്നിലാണ്. ജനാധിപത്യത്തിന്റെ ശക്തി തെളിയിക്കുന്നതിനായി തെരഞ്ഞെടുപ്പുകളില്‍ നൂറ് ശതമാനം പോളിങ് ഉറപ്പാക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
കേരളത്തില്‍ നിന്നുള്ള പത്മ പുരസ്‌കാര ജേതാക്കളുടെ പേരെടുത്ത് ഗവര്‍ണര്‍ അഭിനന്ദിച്ചു. മുന്‍ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന് പത്മവിഭൂഷണ്‍ നല്‍കി ആദരിച്ച കേന്ദ്ര സര്‍ക്കാരിനോട് നന്ദി അറിയിച്ച അദ്ദേഹം, വി.എസ്. രാഷ്ട്രീയ-സാമൂഹിക രംഗങ്ങളില്‍ ദീര്‍ഘകാല പാരമ്പര്യം തീര്‍ത്ത നേതാവാണെന്നും വ്യക്തമാക്കി.
Comments
No comments yet. Be the first to comment!
Leave a Comment