Thursday, July 23, 2026
India News

77-ാം റിപ്പബ്ലിക് ദിനാഘോഷ നിറവില്‍ രാജ്യം; കനത്ത സുരക്ഷ

77-ാം റിപ്പബ്ലിക് ദിനാഘോഷ നിറവില്‍ രാജ്യം; കനത്ത സുരക്ഷ

ന്യൂഡല്‍ഹി: രാജ്യം ഇന്ന് അഭിമാനപൂർവ്വം 77-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിരോധമന്ത്രി രാജ്നാഥ് സിങും ദേശീയ യുദ്ധസ്മാരകത്തിലെത്തി പുഷ്പചക്രം അര്‍പ്പിച്ചു.  യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ, യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല ഫൊണ്ടെലെയ്ൻ എന്നിവർ വിശിഷ്ടാതിഥികളായി ചടങ്ങിൽ പങ്കെടുക്കുന്നു.

സാംസ്‌കാരിക വൈവിധ്യവും സൈനിക കരുത്തും വിളിച്ചോതുന്ന പരേഡിൽ കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ 30 ടാബ്ലോകൾ അണിനിരക്കുന്നുണ്ട്. ലഫ്റ്റനന്റ് ജനറൽ ഭവ്‌നീഷ് കുമാർ നേതൃത്വം നൽകുന്ന പരേഡിൽ ഇത്തവണ  ബാറ്റിൽ അറേ എന്ന യുദ്ധവ്യൂഹ മാതൃകയും  ഓപ്പറേഷൻ സിന്ദൂറിൽ ഉപയോഗിച്ച അത്യാധുനിക ആയുധങ്ങളും ആദ്യമായി പ്രദർശിപ്പിക്കും. വന്ദേമാതരത്തിന്റെ വരികളെ ആസ്പദമാക്കിയുള്ള അപൂർവ്വ ചിത്രങ്ങൾ കർത്തവ്യപഥിൽ പ്രദർശിപ്പിക്കുന്നതാണ് ഇത്തവണത്തെ പ്രധാന സവിശേഷത.

ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ ഡൽഹിയുൾപ്പെടെ രാജ്യമെങ്ങും കനത്ത സുരക്ഷാ വലയത്തിലാണ്. ഇത്തവണ യൂറോപ്യൻ യൂണിയനിലെ ഒരു സൈനികസംഘവും പരേഡിൽ അണിനിരക്കുന്നുണ്ട്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കേന്ദ്ര സായുധ പൊലീസ് വിഭാഗങ്ങളെ വലിയ തോതിൽ വിന്യസിച്ചതിനൊപ്പം, അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളും ഡ്രോൺ വിരുദ്ധ പ്രതിരോധവും സുരക്ഷാ ഏജൻസികൾ ഉറപ്പാക്കുന്നു.

Related News

Comments

No comments yet. Be the first to comment!

Leave a Comment