പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ റാന്നിയില്‍ രണ്ട് കിലോ ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. പത്തനംതിട്ട സ്വദേശികളായ മുഹമ്മദ് ആഷിഫ്, സഞ്ജു മനോജ് എന്നിവരാണ് അറസ്റ്റിലായത്. പിടിയിലായ സഞ്ജു മനോജ് പത്തനംതിട്ട ജില്ലയിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണെന്ന വിവരവും പുറത്തുവന്നു.
ഇന്ന് നടക്കേണ്ടിയിരുന്ന ഡിവൈഎഫ്‌ഐ ബ്ലോക്ക് സമ്മേളനത്തില്‍ പ്രതിനിധിയായി പങ്കെടുക്കാനിരുന്നയാളായിരുന്നു സഞ്ജു മനോജ്. രാവിലെ ഡിവൈഎഫ്‌ഐ ഭാരവാഹികള്‍ സഞ്ജുവിനെ ഫോണില്‍ വിളിച്ചപ്പോഴാണ് ഫോണ്‍ എടുത്തത് റാന്നി സി ഐ ആയിരുന്നത്.
റാന്നി പെരുമ്പുഴ പാലത്തിന് സമീപം പൊലീസ് ഡാന്‍സാഫ് സംഘം നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് യുവാക്കള്‍ പിടിയിലായത്. പൊലീസ് തടയാന്‍ ശ്രമിച്ചപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരുടെ കാര്‍ കുറുകെ പൊലീസ് വാഹനം നിര്‍ത്തിയാണ് തടഞ്ഞത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രണ്ട് കിലോ ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തുകയായിരുന്നു.
അറസ്റ്റിന് പിന്നാലെ ഇരുവരുടേയും മൊബൈല്‍ ഫോണുകള്‍ സര്‍കിള്‍ ഇന്‍സ്‌പെക്ടര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
Comments
No comments yet. Be the first to comment!
Leave a Comment