തിരുവനന്തപുരം: സര്‍ക്കാരിനെതിരെ ജനവികാരം ഇല്ലെന്നത് ഗൃഹസന്ദര്‍ശന പരിപാടിയില്‍ നിന്നുള്ള അനുഭവം അടിവരയിടുന്നതാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. എല്‍ഡിഎഫിനെതിരെ യുഡിഎഫ് കള്ളകഥകള്‍ പ്രചരിപ്പിക്കുകയാണെന്നും അതിന് ചില മാധ്യമങ്ങളുടെ പിന്തുണയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
കേരളത്തിന്റെ മതേതരത്വത്തിന് ഭീഷണി ഉയര്‍ത്തുന്ന തരത്തിലുള്ള പ്രചാരണമാണ് യുഡിഎഫ് നടത്തുന്നതെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. ശബരിമല സ്വര്‍ണ്ണക്കേസുമായി ബന്ധപ്പെട്ട് യുഡിഎഫ് ഉയര്‍ത്തിയ ആരോപണങ്ങള്‍ പൊളിഞ്ഞുവെന്നും, എസ്‌ഐആര്‍ പിണറായി സര്‍ക്കാര്‍ പദ്ധതി എന്ന തരത്തിലുള്ള പച്ചക്കള്ളങ്ങള്‍ വരെ പ്രചരിപ്പിച്ചുവെന്നും അദ്ദേഹം വിമര്‍ശിച്ചു. ഇത്തരം പ്രചാരണങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തേണ്ടതിന്റെ ആവശ്യകത ഗൃഹസന്ദര്‍ശനത്തിലൂടെ വ്യക്തമായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനങ്ങളോട് കൂടുതല്‍ അടുത്ത് ഇടപെടേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെട്ടതായി എം വി ഗോവിന്ദന്‍ പറഞ്ഞു. യുഡിഎഫിന്റെ വര്‍ഗീയ പ്രചാരണങ്ങളെക്കുറിച്ച് ജാഗ്രത വേണമെന്ന് ജനങ്ങള്‍ തന്നെ മുന്നറിയിപ്പ് നല്‍കിയതായും അദ്ദേഹം പറഞ്ഞു. അല്ലെങ്കില്‍ തെറ്റായ പ്രചാരണങ്ങളില്‍ ആളുകള്‍ വീണുപോകാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തദ്ദേശ തെരഞ്ഞെടുപ്പില്‍ നിന്നുള്ള അനുഭവങ്ങള്‍ക്ക് പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനൊപ്പം നില്‍ക്കുമെന്ന് ജനങ്ങള്‍ ഉറപ്പ് നല്‍കിയതായും എം വി ഗോവിന്ദന്‍ പറഞ്ഞു. ജനങ്ങള്‍ നല്‍കിയ നിര്‍ദേശങ്ങള്‍ അടുത്ത പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തുമെന്നും, തദ്ദേശ തെരഞ്ഞെടുപ്പില്‍ പറ്റിയ പിഴവ് ജനങ്ങള്‍ തിരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments
No comments yet. Be the first to comment!
Leave a Comment