Thursday, July 23, 2026
Kerala News

വിഴിഞ്ഞം തുറമുഖം: രണ്ടാംഘട്ട നിര്‍മാണോദ്ഘാടനം ഇന്ന്

വിഴിഞ്ഞം തുറമുഖം: രണ്ടാംഘട്ട നിര്‍മാണോദ്ഘാടനം ഇന്ന്

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രണ്ടാം ഘട്ട വികസനത്തിന്റെ നിര്‍മാണോദ്ഘാടനം ഇന്ന് വൈകുന്നേരം 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കേന്ദ്ര തുറമുഖം മന്ത്രി സര്‍ബാനന്ദ സോനോവാള്‍ മുഖ്യാതിഥിയാകും. 10,000 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 2028 ല്‍ പൂര്‍ത്തിയാവും. ഇതോടെ വിഴിഞ്ഞത്തിന്റെ സ്ഥാപിതശേഷി പ്രതിവര്‍ഷം 57 ലക്ഷം കണ്ടെയ്‌നറുകളായി വര്‍ധിക്കും.

28,000 TEU വരെ ശേഷിയുള്ള ലോകത്തിലെ അടുത്ത തലമുറ കപ്പലുകളെ സ്വീകരിക്കാന്‍ വിഴിഞ്ഞം സജ്ജമാവും. വിഴിഞ്ഞം തുറമുഖത്തെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന അപ്രോച്ച് റോഡും ഇന്ന് ഉദ്ഘാടനം ചെയ്യും. ഇതോടെ റോഡ് മാര്‍ഗമുള്ള ചരക്ക് നീക്കത്തിന് സാധിക്കും.




Related News

Comments

No comments yet. Be the first to comment!

Leave a Comment