Thursday, July 23, 2026
Kerala News

ബസിലെ ലൈംഗികാതിക്രമ ആരോപണം; യുവാവ് ആത്മഹത്യ ചെയ്ത കേസില്‍ ഷിംജിതയെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങില്ല

 ബസിലെ ലൈംഗികാതിക്രമ ആരോപണം; യുവാവ് ആത്മഹത്യ ചെയ്ത കേസില്‍ ഷിംജിതയെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങില്ല



ബസില്‍ ലൈംഗികാതിക്രമം നേരിട്ടെന്നാരോപിച്ച് സമൂഹമാധ്യമങ്ങളില്‍ വീഡിയോ പ്രചരിച്ചതിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി ഷിംജിതയെ ഉടന്‍ കസ്റ്റഡിയില്‍ എടുക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി. ശക്തമായ ജനരോഷം കണക്കിലെടുത്താണ് ഈ തീരുമാനം. ഷിംജിതയുടെ മൊബൈല്‍ ഫോണിലെ വിവരങ്ങള്‍ ഉള്‍പ്പെടെ നിര്‍ണായക തെളിവുകള്‍ പൊലീസ് ശേഖരിക്കേണ്ടതുണ്ടെന്നും അറിയിച്ചു.

അതേസമയം, ലൈംഗികാതിക്രമം നടന്നുവെന്ന ഷിംജിതയുടെ പരാതിയിലും പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കസ്റ്റഡി ലഭിച്ചാല്‍ തെളിവെടുപ്പ് ഉള്‍പ്പെടെയുള്ള നടപടികള്‍ നടത്താനാണ് പൊലീസ് ഉദ്ദേശിക്കുന്നത്. എന്നാല്‍ ജനരോഷം വലിയ വെല്ലുവിളിയായതിനാല്‍, കസ്റ്റഡിയില്‍ എടുത്താല്‍ വിശദമായ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയ ശേഷം അതീവരഹസ്യമായ രീതിയിലായിരിക്കും തുടര്‍ തെളിവെടുപ്പ് നടത്തുക.

ഷിംജിതയുടെ ഫോണിലെ വിവരങ്ങള്‍ പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്. നിലവിലെ അന്വേഷണത്തില്‍ ബസില്‍വച്ച് ലൈംഗികാതിക്രമം നടന്നുവെന്ന വാദത്തെ സാധൂകരിക്കുന്ന തെളിവുകള്‍ ഇതുവരെ ലഭിച്ചിട്ടില്ല. ബസില്‍വച്ച് ദീപക്കിനെ ഉള്‍പ്പെടുത്തി ഷിംജിത ഏഴോളം വീഡിയോകള്‍ ചിത്രീകരിച്ചതായും, അവ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പങ്കുവെച്ചതായും കണ്ടെത്തിയിട്ടുണ്ട്. 


Related News

Comments

No comments yet. Be the first to comment!

Leave a Comment