എല്‍ഡിഎഫും യുഡിഎഫും മാറിമാറി ഭരിച്ച് കേരളത്തെ നശിപ്പിച്ചുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു. കടബാധ്യതയുള്ള കേരളമല്ല, വികസിത കേരളമാണ് സംസ്ഥാനത്തിന് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസ സംരക്ഷണം ബിജെപിക്ക് മാത്രമേ സാധിക്കുകയുള്ളൂവെന്നും ജമാഅത്തിന്റെ രാഷ്ട്രീയവും എസ്ഡിപിഐയുടെ രാഷ്ട്രീയവും കേരളത്തിന് ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അത്തരത്തിലുള്ള രാഷ്ട്രീയങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന കോണ്‍ഗ്രസും വേണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ വിമര്‍ശിച്ചു.
തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ബിജെപി സമ്മേളനത്തിലാണ് രാജീവ് ചന്ദ്രശേഖര്‍ എല്‍ഡിഎഫിനെയും യുഡിഎഫിനെയും രൂക്ഷമായി വിമര്‍ശിച്ചത്. മോദിയെ കേരളത്തിലെത്തിക്കുമെന്ന വാഗ്ദാനം പാലിച്ചതായും, വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് നിര്‍ണായകമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഭീകരമായ അഴിമതിയാണ് നടക്കുന്നതെന്നും ശബരിമല സ്വര്‍ണക്കൊള്ള അതിന്റെ ഉദാഹരണമാണെന്നും രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു.
സ്വര്‍ണം കവര്‍ച്ച ചെയ്തവര്‍ എങ്ങനെ സോണിയ ഗാന്ധിയെ കണ്ടുവെന്നും, ദല്ലാള്‍ എങ്ങനെ മുഖ്യമന്ത്രിയെ കണ്ടുവെന്നും അദ്ദേഹം ചോദിച്ചു. അതേസമയം, സമ്മേളനവേദിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാജീവ് ചന്ദ്രശേഖര്‍ അയ്യപ്പ വിഗ്രഹം നല്‍കി സ്വീകരിച്ചു.
Comments
No comments yet. Be the first to comment!
Leave a Comment