തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് എത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ എന്നിവര്‍ എയര്‍ പോര്‍ട്ടില്‍ എത്തി സ്വീകരിച്ചു. വിമാനത്താവളത്തില്‍ നിന്ന് പുത്തരിക്കണ്ടം മൈതാനത്തേക്ക് റോഡ് ഷോ നടത്തിയാണ് എത്തിയത്. കനത്ത സുരക്ഷയാണ് തലസ്ഥാനത്ത് സജ്ജമാക്കിയിരിക്കുന്നത്.
അമൃത് ഭാരത് ട്രെയിനുകളുടെ ഫ്‌ലാഗ് ഓഫും ഇന്നവേഷന്‍ ടെക്‌നോളജി ആന്‍ഡ് ഓന്‍ട്രണര്‍ഷിപ്പ് ഹബ്ബിന്റെ തറക്കല്ലിടിലും പ്രധാനമന്ത്രി നിര്‍വഹിച്ചു. കേരളത്തിനുള്ള അതിവേഗ റെയില്‍ പാതയും പ്രധാനമന്ത്രി പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്. സില്‍വര്‍ലൈനിന് ബദലായുള്ള ഇ ശ്രീധരന്റെ പദ്ധതിയാണ് പ്രഖ്യാപിക്കുന്നതെന്നാണ് സൂചന. ഡിപിആര്‍ തയ്യാറാക്കുന്ന ഡിഎംആര്‍സിക്ക് തന്നെയായിരിക്കും നിര്‍മ്മാണച്ചുമതല.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് നഗരത്തില്‍ കനത്ത സുരക്ഷയും കര്‍ശന ഗതാഗത നിയന്ത്രണവുമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാവിലെ ഏഴ് മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെയാണ് നിയന്ത്രണം. പ്രധാനമന്ത്രി കടന്നുപോകുന്ന പാതകളില്‍ വാഹന പാര്‍ക്കിംഗ് പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്. നഗരാതിര്‍ത്തികളില്‍ എല്ലാ വാഹനങ്ങളും സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. രാവിലെ 10 മുതല്‍ 11 വരെയും ഉച്ചയ്ക്ക് 12 മുതല്‍ ഒന്ന് വരെയുമുള്ള സമയങ്ങളില്‍ ഗതാഗതം പൂര്‍ണ്ണമായും വഴിതിരിച്ചുവിടും. സുഗമമായ യാത്രയ്ക്കായി ഇടറോഡുകളില്‍ നിന്നും പ്രധാന റോഡുകളിലേക്കുള്ള പ്രവേശനത്തിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Comments
No comments yet. Be the first to comment!
Leave a Comment