തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ യുഡിഎഫിന് കുരുക്കായി പുതിയ ചിത്രങ്ങള്‍. മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയ്‌ക്കൊപ്പമുള്ള യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപിയുടെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവന്നു. ബെംഗളൂരുവില്‍ വെച്ച് ഇരുവരും കൂടിക്കാഴ്ച നടത്തുന്നതിന്റെയും സമ്മാനങ്ങള്‍ കൈമാറുന്നതിന്റെയും ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ബെംഗളൂരുവിലെ ചടങ്ങില്‍ പോറ്റിയുടെ സുഹൃത്തായ രമേഷ് റാവുവും ഇവര്‍ക്കൊപ്പമുണ്ട്. സ്വന്തം മണ്ഡലത്തിലുള്ള ആള്‍ എന്ന നിലയിലുള്ള പരിചയം മാത്രമാണ് പോറ്റിയുമായി ഉള്ളതെന്ന അടൂര്‍ പ്രകാശിന്റെ മുന്‍പത്തെ വാദങ്ങളെ തള്ളുന്നതാണ് പുതിയ തെളിവുകള്‍. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കുടുംബവീട്ടില്‍ അടൂര്‍ പ്രകാശ് എത്തിയിരുന്നതായും ബന്ധുവിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുത്തതായും അയല്‍വാസികള്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.
കൂടാതെ, പോറ്റി സോണിയ ഗാന്ധിയെ കാണാന്‍ ഡല്‍ഹിയില്‍ പോയപ്പോഴും അടൂര്‍ പ്രകാശ് ഒപ്പമുണ്ടായിരുന്നുവെന്നതും ശ്രദ്ധേയമാണ്. സാമൂഹ്യ സേവന പ്രവര്‍ത്തങ്ങളിലൂടെയാണ് പോറ്റിയെ പരിചയമെന്നും മറ്റ് ബന്ധങ്ങളൊന്നുമില്ലെന്നും യുഡിഎഫ് കണ്‍വീനര്‍ അവകാശപ്പെട്ടിരുന്നു.
Comments
No comments yet. Be the first to comment!
Leave a Comment