Thursday, July 23, 2026
Kerala News

ഷിംജിതയെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും; ബസില്‍ തെളിവെടുപ്പ് നടത്താന്‍ സാധ്യത

ഷിംജിതയെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും; ബസില്‍ തെളിവെടുപ്പ് നടത്താന്‍ സാധ്യത

കോഴിക്കോട്: ബസ് യാത്രയ്ക്കിടെ ലൈംഗികാതിക്രമം നേരിട്ടെന്നാരോപിച്ച് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിപ്പിച്ചതിനെത്തുടര്‍ന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതി ഷിംജിതയെ പോലീസ് ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ഷിംജിതയെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ പരാതിയിലെ അവ്യക്തതകള്‍ നീക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. ഷിംജിത വീഡിയോ ചിത്രീകരിച്ച ബസ്സിലെത്തിച്ച് തെളിവെടുപ്പ് നടത്താനും പോലീസ് ആലോചിക്കുന്നുണ്ട്. 

പ്രതിയുടെ പക്കല്‍ നിന്ന് പിടിച്ചെടുത്ത മൊബൈല്‍ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്; സംഭവദിവസം ചിത്രീകരിച്ച ഏഴ് വീഡിയോകള്‍ ഫോണില്‍ നിന്ന് വീണ്ടെടുക്കാന്‍ കഴിഞ്ഞാല്‍ അത് കേസില്‍ നിര്‍ണ്ണായക തെളിവായി മാറും. പ്രാഥമിക ചോദ്യം ചെയ്യലില്‍ താന്‍ ലൈംഗികാതിക്രമത്തിന് ഇരയായെന്ന് ഷിംജിത ആവര്‍ത്തിക്കുന്നുണ്ടെങ്കിലും, ഇത് ശരിവെക്കുന്ന യാതൊരു തെളിവുകളും ഇതുവരെ പോലീസിന് ലഭിച്ചിട്ടില്ല. ദീപക്കിന്റെ മരണത്തിന് പിന്നാലെ വടകരയിലെ ബന്ധുവീട്ടില്‍ നിന്ന് പിടിയിലായ ഷിംജിതയെ കസ്റ്റഡിയില്‍ ലഭിക്കുന്നതോടെ സോഷ്യല്‍ മീഡിയ വഴിയുള്ള സ്വഭാവഹത്യ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment