തിരുവനന്തപുരം: ഭരണപക്ഷത്തോടും പ്രതിപക്ഷത്തോളം ഒപ്പംകൂടാതെ സ്വതന്ത്രമായി നില്‍ക്കുമെന്ന് പ്രഖ്യാപിച്ച അന്‍വര്‍ ഇന്ന് നിയമസഭാ സമ്മേളനത്തില്‍ എത്തും. പ്രതിപക്ഷത്തിനും ഭരണ പക്ഷത്തിനും ഇടയില്‍ പ്രത്യേക സീറ്റ് അനുവദിച്ചതോടെയാണ് സഭയില്‍ എത്താന്‍ തയാറായത്.
പ്രതേക സീറ്റ് അനുവദിക്കാതെ സഭയില്‍ എത്തില്ലെന്നും അല്ലേല്‍ തറയില്‍ ഇരിക്കുമെന്നും കാട്ടി സ്പീക്കര്‍ക്ക് അന്‍വര്‍ കത്ത് നല്‍കിയിരുന്നു. അന്‍വറിന്റെ സീറ്റ് ഇനി പ്രത്യേക ബ്ലോക്കായി കണക്കാക്കുമെന്നും സ്പീക്കറുടെ ഓഫിസ് എം.എല്‍.എയെ അറിയിച്ചു.
നാലാം നിരയിലെ സീറ്റാണ് പ്രത്യേക ബ്ലോക്കായി കണക്കാക്കുക. പ്രതിപക്ഷനിരയില്‍ ഇരിക്കാന്‍ ആകില്ലെന്നായിരുന്നു അന്‍വറിന്റെ നിലപാട്. പ്രതിപക്ഷത്ത് ഇരിക്കാന്‍ പറ്റില്ലെന്ന് അന്‍വര്‍ നേരത്തെ സ്പീക്കറെ അറിയിച്ചിരുന്നു.
നിയമസഭയില്‍ സ്വതന്ത്ര ബ്ലോക്ക് തന്നെ വേണമെന്നും പ്രത്യേക സീറ്റ് അനുവദിച്ചില്ലെങ്കില്‍ തറയില്‍ ഇരിക്കുമെന്നുമായിരുന്നു പി.വി.അന്‍വറിന്റെ നിലപാട്. പ്രത്യേക ബ്ലോക്ക് അനുവദിക്കാത്തതിനാല്‍ ഇന്ന് അദ്ദേഹം നിയമസഭയില്‍ എത്തിയിരുന്നില്ല. സി.പി.എമ്മുമായി ഇടഞ്ഞ ശേഷം അന്‍വര്‍ ആദ്യമായി നിയമസഭയിലെത്തുന്നത്.
Kerala
News
ഭരണപക്ഷത്തുമില്ല പ്രതിപക്ഷത്തുമില്ല: അന്‍വറിന് നിയമസഭയില്‍ പ്രത്യേക സീറ്റ്; ഇരിപ്പിടം കിട്ടിയതോടെ ഇന്ന് സഭാ സമ്മേളനത്തില്‍ എത്തും
Comments
No comments yet. Be the first to comment!
Leave a Comment