Thursday, July 23, 2026
Kerala News

ദ്വാരപാലക കേസ്: ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് ജാമ്യം

 ദ്വാരപാലക കേസ്:  ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് ജാമ്യം

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ദ്വാരപാലക കേസിലും കട്ടിളപ്പാളി കേസിലും കൊല്ലം വിജിലന്‍സ് കോടതി ജാമ്യം അനുവദിച്ചു. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം  അറസ്റ്റിലായി 90 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് കോടതി സ്വാഭാവിക ജാമ്യം നല്‍കിയത്. ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രതികള്‍ക്ക് ലഭിക്കുന്ന ആദ്യത്തെ ജാമ്യമാണിത്. എന്നാല്‍, കട്ടിളപ്പാളി കേസിലും സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട മറ്റ് കേസുകളിലും പ്രതിയായതിനാല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജയിലില്‍ നിന്ന് ഉടന്‍ പുറത്തിറങ്ങാന്‍ സാധിക്കില്ല.

അന്വേഷണം പൂര്‍ത്തിയാകാത്തതിനാലാണ് കുറ്റപത്രം വൈകുന്നതെന്ന് അന്വേഷണസംഘം കോടതിയെ അറിയിച്ചെങ്കിലും, പ്രതിഭാഗം ഉയര്‍ത്തിയ നിയമപരമായ വാദങ്ങള്‍ കോടതി അംഗീകരിക്കുകയായിരുന്നു. സുപ്രീം കോടതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശപ്രകാരം അറസ്റ്റിലായി 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതികള്‍ക്ക് ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന് പ്രതിഭാഗം കോടതിയില്‍ ചൂണ്ടിക്കാട്ടി. 90 ദിവസം തികയുന്നതിന് മുന്‍പ് ഭാഗികമായ കുറ്റപത്രമെങ്കിലും സമര്‍പ്പിക്കാന്‍ എസ്.ഐ.ടിക്ക് സാധിക്കാതെ വന്നത് അന്വേഷണ സംഘത്തിന് വലിയ തിരിച്ചടിയായി. കേസില്‍ കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാനുണ്ടെന്നും അതിനാലാണ് കുറ്റപത്രം വൈകുന്നതെന്നുമാണ് വിജിലന്‍സ് കോടതിയെ അറിയിച്ചിരിക്കുന്നത്.











Related News

Comments

No comments yet. Be the first to comment!

Leave a Comment