Thursday, July 23, 2026
Kerala News

വര്‍ഗീയ സംഘടനകളോടൊത്തുചേരാന്‍ കോണ്‍ഗ്രസ് ഇല്ല: കെ.സി. വേണുഗോപാല്‍

വര്‍ഗീയ സംഘടനകളോടൊത്തുചേരാന്‍ കോണ്‍ഗ്രസ് ഇല്ല: കെ.സി. വേണുഗോപാല്‍



തിരുവനന്തപുരം: വര്‍ഗീയ നിലപാടുള്ള സംഘടനകളോടൊത്തുചേരുന്ന സ്വഭാവമോ സമീപനമോ കോണ്‍ഗ്രസിന് ഇല്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി. എല്ലാ സമുദായ സംഘടനകളുമായും ആശയവിനിമയം നടത്തുമെങ്കിലും വിദ്വേഷം വളര്‍ത്തുന്ന ഏത് നിലപാടിനോടും കോണ്‍ഗ്രസ് സഹകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് അന്വേഷിക്കുന്ന എസ്ഐടിയെ സര്‍ക്കാര്‍ സമ്മര്‍ദത്തിലാക്കുകയാണെന്നും ഇത്തരത്തിലുള്ള സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് അധികാരത്തില്‍ തുടരാനുള്ള ധാര്‍മ്മിക അവകാശമില്ലെന്നും വേണുഗോപാല്‍ ആരോപിച്ചു. കോടതി നിരീക്ഷണത്തോടെ കേന്ദ്ര ഏജന്‍സി അന്വേഷണം നടത്തണമെന്നും ഒരു അന്വേഷണത്തിനും കോണ്‍ഗ്രസ് എതിരല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സജി ചെറിയാനെ മന്ത്രി പദത്തില്‍ തുടര്‍ക്കാനുള്ള യോഗ്യതയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മത തീവ്രവാദികള്‍ പോലും പറയാന്‍ മടിക്കുന്ന കാര്യങ്ങളാണ് സജി ചെറിയാന്‍ പറഞ്ഞതെന്നും പ്രസ്താവന സാമൂഹിക അന്തരീക്ഷത്തെ തകര്‍ക്കുന്ന വൈകൃതം നിറഞ്ഞതാണെന്നും വേണുഗോപാല്‍ വിമര്‍ശിച്ചു.


Related News

Comments

No comments yet. Be the first to comment!

Leave a Comment