ബസ്സില്‍ അധിക്ഷേപം നേരിട്ടെന്ന് ഇന്‍സ്റ്റഗ്രാം വഴി യുവതി വെളിപ്പെടുത്തിയതിന് പിന്നാലെ കോഴിക്കോട് സ്വദേശി ദീപക്ക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. ദീപക്കിന്റെ മാതാവ് കെ. കന്യക നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ യുവതിക്കെതിരെ ഭാരതീയ ന്യായ സംഹിത 108-ാം വകുപ്പ് പ്രകാരം ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് കേസെടുത്തു. പത്ത് വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. ഇന്നലെ യുവതിയുടെയും മരിച്ച യുവാവിന്റെ കുടുംബത്തിന്റെയും മൊഴികള്‍ പോലീസ് രേഖപ്പെടുത്തിയിരുന്നു. ബസ്സില്‍ വെച്ച് ലൈംഗികാതിക്രമം നടന്നിട്ടില്ലെന്നാണ് പ്രാഥമിക മൊഴികളില്‍ നിന്നും സാഹചര്യങ്ങളില്‍ നിന്നും പോലീസിന്റെ നിഗമനം.
ബസ്സില്‍ വെച്ച് ദീപക് തന്നെ മോശമായി സ്പര്‍ശിച്ചുവെന്ന് ആരോപിച്ച് ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലൂവന്‍സറായ യുവതി വീഡിയോ പങ്കുവെച്ചിരുന്നു. എന്നാല്‍ പിന്നീട് ഈ വീഡിയോ ഡിലീറ്റ് ചെയ്യുകയും മറ്റൊരു വിശദീകരണ വീഡിയോ പുറത്തിറക്കുകയും ചെയ്തു. ഈ സംഭവങ്ങളില്‍ മനംനൊന്ത് ഞായറാഴ്ച പുലര്‍ച്ചെ ഗോവിന്ദപുരത്തെ വീട്ടില്‍ ദീപക്കിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സോഷ്യല്‍ മീഡിയ വഴിയുള്ള ആരോപണങ്ങള്‍ ഒരു വ്യക്തിയുടെ ജീവിതത്തെ തകര്‍ക്കുന്ന രീതിയിലേക്ക് മാറിയ പശ്ചാത്തലത്തില്‍, കേസില്‍ കൃത്യമായ തെളിവുകള്‍ ശേഖരിച്ച് മുന്നോട്ട് പോകാനാണ് പോലീസ് തീരുമാനം.
Comments
No comments yet. Be the first to comment!
Leave a Comment