Thursday, July 23, 2026
Kerala News

മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസ്താവന; ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള നീക്കമെന്ന് വി.ഡി. സതീശന്‍

 മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസ്താവന; ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള നീക്കമെന്ന് വി.ഡി. സതീശന്‍


മന്ത്രി സജി ചെറിയാന്റെ വിവാദ പരാമര്‍ശത്തില്‍ വ്യാപക പ്രതിഷേധം ഉയരുന്നു. മന്ത്രിയുടെ പ്രസ്താവന ജനങ്ങളെ മതാടിസ്ഥാനത്തില്‍ തര്‍ക്കത്തിലാക്കാനുള്ള ശ്രമമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു.

സജി ചെറിയാന്റെ പ്രസ്താവന മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണെന്നും, ഭരണഘടനാപരമായി സത്യപ്രതിജ്ഞ ചെയ്ത ഒരു മന്ത്രിയുടെ ഭാഗത്ത് നിന്ന് ഇങ്ങനെ അപകടകരവും വര്‍ഗീയ വൈരമുണ്ടാക്കുന്നതുമായ വാചകങ്ങള്‍ കേള്‍ക്കുന്നത് ഗൗരവകരമാണെന്നും സതീശന്‍ പറഞ്ഞു.

ആളുകളെ ഭിന്നിപ്പിച്ച് രാഷ്ട്രീയ ലാഭം നേടാനുള്ള സംഘപരിവാറിന്റെ പാതയിലാണ് സിപിഐഎം നടക്കുന്നത്. അതിന് മുഖ്യമന്ത്രി പിന്തുണ നല്‍കുന്നുണ്ടെന്നും രണ്ടു പ്രസ്താവനകളും മുഖ്യമന്ത്രിയുടെ അറിവോടെയാണ് നടന്നതെന്നു അദ്ദേഹം ആരോപിച്ചു. ബാലന്റെ പ്രസ്താവന മുഖ്യമന്ത്രിയുടെ പിന്തുണയോടെ ന്യായീകരിക്കപ്പെട്ടതായും അദ്ദേഹം ചൂണ്ടിക്കാട്ടി.


Related News

Comments

No comments yet. Be the first to comment!

Leave a Comment