Thursday, July 23, 2026
Kerala News

മൂന്നാംബലാത്സംഗകേസില്‍ ജാമ്യം തേടി രാഹുല്‍ മാങ്കൂട്ടത്തില്‍

മൂന്നാംബലാത്സംഗകേസില്‍ ജാമ്യം തേടി രാഹുല്‍ മാങ്കൂട്ടത്തില്‍


മൂന്നാമത്തെ ബലാത്സംഗ കേസില്‍ പ്രതിയായ എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. ഉഭയസമ്മത പ്രകാരമുള്ള ബന്ധമായിരുന്നുവെന്നാണ് തന്റെ ഹര്‍ജിയില്‍ രാഹുല്‍ പറയുന്നത്. 

യുവതിയെ ബലാത്സംഗം ചെയ്തിട്ടില്ലെന്നും, ഇരുവരുടെയും സമ്മതത്തോടെയുള്ള ലൈംഗികബന്ധമാണ്  ഉണ്ടായതെന്നും രാഹുല്‍ പറയുന്നു. ജാമ്യ ഹര്‍ജി സെഷന്‍സ് കോടതി നാളെ പരിഗണിക്കും.

മുന്‍പ് തിരുവല്ല ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചിരുന്നു. രാഹുല്‍ പുറത്തിറങ്ങിയാല്‍ അതിജീവിതയുടെ ജീവന് ഭീഷണിയുണ്ടാകാമെന്ന് ചൂണ്ടിക്കാണിച്ചും, പരാതിയില്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ ഗുരുതരമാണെന്നും, സമാനമായ മുന്‍ അനുഭവങ്ങള്‍ ഉണ്ടെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.


Related News

Comments

No comments yet. Be the first to comment!

Leave a Comment