Thursday, July 23, 2026
Kerala News

കുഞ്ഞിനെ കടലില്‍ എറിഞ്ഞ് കൊന്ന കേസ്: അമ്മ ശരണ്യ കുറ്റക്കാരി

കുഞ്ഞിനെ കടലില്‍ എറിഞ്ഞ് കൊന്ന കേസ്: അമ്മ ശരണ്യ കുറ്റക്കാരി



കണ്ണൂര്‍ തയ്യിലിലെ ഒന്നര വയസുകാരനെ കടലില്‍ എറിഞ്ഞ് കൊന്ന കേസില്‍ ഒന്നാം പ്രതിയായ അമ്മ ശരണ്യ കുറ്റക്കാരിയെന്ന് തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതി കണ്ടെത്തി. രണ്ടാം പ്രതിയും ശരണ്യയുടെ ആണ്‍സുഹൃത്തുമായ നിധിനെ തെളിവുകളില്ലാത്തതിനാല്‍ കോടതി വെറുതെ വിട്ടു. കേസില്‍ വിധി 21-ന് പ്രഖ്യാപിക്കും.

ഗൂഡാലോചന തെളിയിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും പ്രോസിക്യൂഷനും കഴിഞ്ഞില്ലെന്ന് കോടതി വിമര്‍ശിച്ചു. ഫോണ്‍ കോളുകള്‍ മാത്രമായിരുന്നു പ്രധാന തെളിവെന്നും, അവ കുറ്റം തെളിയിക്കാന്‍ പര്യാപ്തമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

കൊല നടത്തുന്നതിന് മുന്‍പ് ഇരുവരും സ്ഥിരമായി ഫോണ്‍ വിളിച്ചിരുന്നെങ്കിലും, സംഭവദിവസം രാത്രി 10 മുതല്‍ അടുത്ത ദിവസം രാവിലെ 10 വരെ വിളികളൊന്നും നടന്നിട്ടില്ലെന്നതും കോടതി രേഖപ്പെടുത്തി. ശരണ്യയുടെ വസ്ത്രത്തില്‍ കണ്ട ഉപ്പുവെള്ളത്തിന്റെ പാടിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ശരണ്യക്ക് വേണ്ട മറുപടി നല്‍കാനായില്ലെന്നും കോടതി നിരീക്ഷിച്ചു. കുഞ്ഞിന് മുലപ്പാല്‍ നല്‍കിയിട്ട് മൂന്ന് മണിക്കൂറിനുള്ളില്‍ കൊല നടത്തുകയായിരുന്നു.


Related News

Comments

No comments yet. Be the first to comment!

Leave a Comment