Thursday, July 23, 2026
Kerala News

എസ്എന്‍ഡിപി-എന്‍എസ്എസ് ഐക്യം വി.ഡി. സതീശനെതിരെയല്ല; എന്‍എസ്എസ്

എസ്എന്‍ഡിപി-എന്‍എസ്എസ് ഐക്യം വി.ഡി. സതീശനെതിരെയല്ല; എന്‍എസ്എസ്



എസ്എന്‍ഡിപിയും എന്‍എസ്എസും തമ്മിലുള്ള ഐക്യചര്‍ച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ ലക്ഷ്യമിട്ട് നടക്കുന്നതല്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ വ്യക്തമാക്കി. 

ഐക്യത്തെ കുറിച്ചാണ് ഇപ്പോഴത്തെ ചര്‍ച്ചയെന്നും അത്തരം തീരുമാനങ്ങള്‍ക്ക് ഒരു രാഷ്ട്രീയ നേതാവിന്റെയും ഒത്താശ ആവശ്യമില്ലെന്നും ജി. സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. വെള്ളാപ്പള്ളി നടേശനെ മോശമായി ചിത്രീകരിക്കുകയോ ആക്ഷേപിക്കുകയോ ചെയ്യുന്നത് ഏത് രാഷ്ട്രീയ നേതാവിനും ഭൂഷണമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം സമുദായ സംഘടന നേതാക്കള്‍ക്കെതിരെ താന്‍ മോശമായി പറയില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ പ്രതികരിച്ചു. താന്‍ ഒരിക്കലും ഒരു സമുദായത്തെയും തള്ളി പറഞ്ഞിട്ടില്ലെന്നും  അദ്ദേഹം പറഞ്ഞു. തന്റെ നിലപാട് കോണ്‍ഗ്രസിന് നഷ്ടമുണ്ടാക്കില്ലെന്നും വി.ഡി. സതീശന്‍ വ്യക്തമാക്കി.


Related News

Comments

No comments yet. Be the first to comment!

Leave a Comment