മുന്‍ സിപിഐഎം എംഎല്‍എ എസ്. രാജേന്ദ്രന്‍ ബിജെപിയില്‍ പ്രവേശിക്കുന്നു. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഇന്ന് രാജേന്ദ്രന് ഔദ്യോഗികമായി അംഗത്വം നല്‍കും.
ജില്ലയുടെ പൊതുവികസനകാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഈ തീരുമാനം എടുത്തതെന്നു രാജേന്ദ്രന്‍ വ്യക്തമാക്കി. ദേവികുളത്ത് സ്ഥാനാര്‍ത്ഥിയാകില്ലെന്നും വ്യക്തിപരമായ നിബന്ധനകള്‍ ഒന്നും മുന്നോട്ട് വെച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറുമായി നടന്ന ചര്‍ച്ചകളുടെ തുടര്‍ച്ചയായാണ് ബിജെപിയില്‍ ചേരാനുള്ള തീരുമാനം അന്തിമമായി സ്ഥിരീകരിച്ചത്. കഴിഞ്ഞ നാലുവര്‍ഷമായി സിപിഐഎമ്മില്‍ നിന്ന് അകന്ന് നില്‍ക്കുകയായിരുന്നു രാജേന്ദ്രന്‍.
15 വര്‍ഷത്തോളം സിപിഐഎം എംഎല്‍എയായിരുന്ന എസ്. രാജേന്ദ്രനെ, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന എ. രാജയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തിരുന്നു. സസ്പെന്‍ഷന്‍ കാലാവധി അവസാനിച്ചിട്ടും തിരിച്ചെടുക്കാതിരുന്നതോടെ പാര്‍ട്ടിയുമായി ഇടഞ്ഞുനില്‍ക്കുകയായിരുന്നു.
Comments
No comments yet. Be the first to comment!
Leave a Comment