ശബരിമല സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ അന്വേഷണത്തില്‍ ഗുരുതരമായ ദുരൂഹതയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ ആരോപിച്ചു. എല്ലാത്തും തന്ത്രിയുടെ തലയില്‍ ചുമത്തിക്കെട്ടാനുള്ള ശ്രമം എസ്ഐടി നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം വേണമെന്ന് ആവശ്യമുന്നയിച്ച മുരളീധരന്‍, ഇന്നലെ വരെ എസ്ഐടിയെ കുറിച്ച് ഞങ്ങള്‍ ഒന്നും പറഞ്ഞിരുന്നില്ല. പക്ഷേ ഇപ്പോള്‍ വ്യക്തമായ സംശയങ്ങള്‍ ഉണ്ട് എന്നും വ്യക്തമാക്കി.
ഉണ്ണികൃഷ്ണന്‍ പോറ്റി ഉള്‍പ്പെടെ ജയിലിലിരിക്കുന്ന ചിലര്‍ക്ക് ജാമ്യം ലഭിക്കണമെന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ സംവിധാനത്തിന്റെ സമ്മര്‍ദ്ദം എസ്ഐടിക്ക് മേല്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. കടകംപള്ളി ഉള്‍പ്പടെയുള്ള മന്ത്രിമാരെ സംരക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരിക്കാമെന്നും ഈ നീക്കം എന്നും അദ്ദേഹം പറഞ്ഞു.
Comments
No comments yet. Be the first to comment!
Leave a Comment