കോഴിക്കോട്: മുന്‍ എംഎല്‍എ പി.വി. അന്‍വര്‍ ബേപ്പൂര്‍ നിയോജക മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനുള്ള നീക്കങ്ങളുമായി രംഗത്ത്. മണ്ഡലത്തില്‍ നേരിട്ട് സജീവമാവുകയും ലീഗ്-കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍.
സമുദായ നേതാക്കളുമായും വ്യക്തിഗത കൂടിക്കാഴ്ചകള്‍ നടത്തിയ അന്‍വര്‍, നിയമസഭ തിരഞ്ഞെടുപ്പ് മുന്നോടിയായി അനൗപചാരിക പ്രചാരണത്തിനും തുടക്കം കുറിച്ചു. ബേപ്പൂരിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്താനാണ് അന്‍വര്‍ നേരിട്ടെത്തിയത്.
Comments
No comments yet. Be the first to comment!
Leave a Comment