കല്‍പ്പറ്റ: മുണ്ടക്കൈയും ചൂരല്‍മലയുമായുള്ള ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കായി സര്‍ക്കാര്‍ നല്‍കി വന്നിരുന്ന പ്രതിമാസ 9000 രൂപയുടെ ധനസഹായം നിര്‍ത്തിയതായി പരാതി. ജീവിതോപാധി നഷ്ടപ്പെട്ട ദുരന്തബാധിതര്‍ക്കായി ദിവസേന 300 രൂപ വീതം മാസത്തില്‍ 9000 രൂപ എന്ന രീതിയിലായിരുന്നു സഹായം.
ആദ്യമായി മൂന്ന് മാസത്തേക്ക് മാത്രമേ സഹായം പ്രഖ്യാപിച്ചിരുന്നുള്ളൂ. പിന്നാലെ ഉയര്‍ന്ന വിമര്‍ശനത്തെ തുടര്‍ന്ന് സഹായ കാലാവധി ഡിസംബര്‍ വരെ നീട്ടി. എന്നാല്‍ പലര്‍ക്കും വരുമാനമില്ലാത്ത സാഹചര്യത്തില്‍ സഹായം തുടരണം എന്നതാണ് ദുരിതബാധിതരുടെ ആവശ്യം.
പുനരധിവാസം മാതൃകാപരമായി നടപ്പാക്കുമെന്ന് വാഗ്ദാനം ചെയ്തതിനു ശേഷം തന്നെയായിരുന്നു ധനസഹായം പ്രഖ്യാപിച്ചത്. ഇതോടൊപ്പം, കഴിഞ്ഞ മാസത്തെ തുക ഇതുവരെ അക്കൗണ്ടുകളില്‍ എത്തിയിട്ടില്ലെന്നാണ് ദുരിതബാധിതരുടെ പ്രതികരണം.
Comments
No comments yet. Be the first to comment!
Leave a Comment