Thursday, July 23, 2026
Kerala News

ആസിഡ് ആക്രമണത്തില്‍ പതിനാലുകാരിക്ക് ഗുരുതരമായി പൊള്ളലേറ്റു

ആസിഡ് ആക്രമണത്തില്‍ പതിനാലുകാരിക്ക് ഗുരുതരമായി പൊള്ളലേറ്റു



വയനാട്: പുല്‍പ്പള്ളി മരകാവില്‍ പതിനാലുകാരി പെണ്‍കുട്ടിക്ക് നേരെ നടന്ന ആസിഡ് ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റു. മണികണ്ഠന്റെ മകള്‍ മഹാലക്ഷ്മിയാണ് ആക്രമണത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസിയായ വേട്ടറമ്മല്‍ രാജു ജോസി (53)നെ പുല്‍പ്പള്ളി പോലീസ് കസ്റ്റഡിയിലെടുത്തു.

വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ സ്‌കൂളില്‍ നിന്ന് വീട്ടിലെത്തിയ സമയത്തായിരുന്നു ആക്രമണം. വീടയിലെത്തിയ പ്രതി കൈയിലെത്തിയ ആസിഡ് പെണ്‍കുട്ടിയുടെ മുഖത്തേക്ക് ചീറ്റുകയായിരുന്നു.

സ്റ്റുഡന്റ് പോലീസ് കേഡറ്റായ പെണ്‍കുട്ടിയോട് യൂണിഫോം ആവശ്യപ്പെട്ടതും അത് നല്‍കാത്തതുമാണ് മുന്‍വൈരത്തിന്റെ കാരണമെന്ന് പ്രാഥമിക സൂചന. പ്രതിക്ക് മാനസിക പ്രശ്‌നമുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.

തീവ്രമായി പൊള്ളലേറ്റ മഹാലക്ഷ്മിയെ മാനന്തവാടി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാഴ്ച ശക്തി ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്നാണ് വിവരം.


Related News

Comments

No comments yet. Be the first to comment!

Leave a Comment