ന്യൂഡല്‍ഹി: ലോക്സഭ സ്പീക്കര്‍ രൂപീകരിച്ച പാര്‍ലമെന്റ് അന്വേഷണ സമിതിയുടെ നിയമസാധുത ചോദ്യം ചെയ്ത് ജസ്റ്റിസ് യശ്വന്ത് വര്‍മ്മ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. സമിതിക്ക് തുടര്‍നടപടികള്‍ക്ക് മുന്നോട്ട് പോകാം എന്നു സുപ്രീംകോടതി വ്യക്തമാക്കി.
കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തില്‍ ജസ്റ്റിസ് വര്‍മ്മയ്ക്കെതിരെ ഇംപീച്ച് നടപടികളുടെ ഭാഗമായിട്ടാണ് സ്പീക്കര്‍ സമിതി രൂപീകരിച്ചത്. 1968ലെ ജഡ്ജസ് ഇന്‍ക്വയറി ആക്ട് പ്രകാരമാണ് സമിതി രൂപീകരിച്ചത്.
നിയമ നടപടികളില്‍ വീഴ്ച ഉണ്ടായതിനാല്‍ സമിതിയുടെ രൂപീകരണം അസാധുവാണെന്നും രൂപീകരണം നിലനില്‍ക്കില്ലെന്നും ജസ്റ്റിസ് വര്‍മ്മ കോടതിയില്‍ വാദിച്ചെങ്കിലും സുപ്രീംകോടതി വാദം അംഗീകരിച്ചില്ല.
Comments
No comments yet. Be the first to comment!
Leave a Comment