ന്യൂഡല്‍ഹി: നടന്‍ വിജയ് പ്രധാന വേഷം ചെയ്യുന്ന ജനനായകന്‍ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട കേസില്‍ നിര്‍മ്മാതാക്കള്‍ക്ക് സുപ്രീംകോടതിയില്‍ തിരിച്ചടി. മദ്രാസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിലെ നടപടിക്കെതിരെ കെവിഎന്‍ പ്രൊഡക്ഷന്‍സ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി.
സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന ആവശ്യവുമായി കെവിഎന്‍ പ്രൊഡക്ഷന്‍സ് കോടതിയെ സമീപിച്ചിരുന്നു. റിലീസ് വൈകുന്നത് മൂലം കനത്ത സാമ്പത്തിക നഷ്ടം നേരിടുന്നുവെന്ന വാദവും നിര്‍മ്മാതാക്കള്‍ ഉന്നയിച്ചു.
ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ദീപാങ്കര്‍ ദത്ത നേതൃത്വത്തിലുള്ള ബെഞ്ച് വിഷയം ഇതിനകം മദ്രാസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പരിഗണനയില്‍ തുടരുന്നതായി ചൂണ്ടിക്കാട്ടി.
നിര്‍മ്മാതാക്കളുടെ അഭ്യര്‍ത്ഥന പ്രകാരം ഈ മാസം 20ന് അപ്പീലില്‍ തീരുമാനം എടുക്കണമെന്ന് മദ്രാസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനോട് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.
Comments
No comments yet. Be the first to comment!
Leave a Comment