തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് (എം) യുഡിഎഫിലേക്കില്ലെന്ന ജോസ് കെ. മാണിയുടെ പ്രഖ്യാപനത്തിന് പിന്നാലെ, പാര്‍ട്ടിയുമായി യാതൊരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന വാദവുമായി കോണ്‍ഗ്രസ് നേതൃത്വം രംഗത്ത്.
ലീഗ് കൂടുതല്‍ സീറ്റ് ആവശ്യപ്പെട്ടിട്ടില്ലെന്നും, കേരള കോണ്‍ഗ്രസ് (എം) യുമായി മുസ്ലിം ലീഗ് ചര്‍ച്ച നടത്തിയതായി അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശും സമാന നിലപാട് ആവര്‍ത്തിച്ചു. ജോസ് കെ. മാണിയുമായി യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല എന്ന് എന്ന് അടൂര്‍ പ്രകാശ് പറഞ്ഞു.
വാതിലുകള്‍ അടച്ചിട്ടില്ലെന്ന നിലപാട് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും അറിയിച്ചു.
Comments
No comments yet. Be the first to comment!
Leave a Comment