ചികിത്സാ പിഴവിനെ തുടര്‍ന്ന് ഒന്‍പത് വയസുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവത്തില്‍ പിഴവ് സമ്മതിച്ച് ജില്ലാ ആശുപത്രി. ചികിത്സാ പിഴവുണ്ടായെന്ന് ജില്ലാ ആശുപത്രി അധികൃതര്‍ കത്തില്‍ തുറന്നുപറഞ്ഞു.
സംഭവത്തില്‍ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി ഇന്ന് പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തും. അന്വേഷണത്തിന് ഹാജരാകാന്‍ കുടുംബത്തിന് നോട്ടീസ് നല്‍കി. സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസംഘം ഇന്ന് കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തും. നേരത്തെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ ഡോക്ടര്‍മാര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കാന്‍ ശ്രമം നടന്നുവെന്ന ആരോപണം ശക്തമായിരുന്നു. എന്നാല്‍, പുതിയ മെഡിക്കല്‍ രേഖകളില്‍ കുട്ടിയുടെ മുറിവ് കൃത്യമായി രേഖപ്പെടുത്തുന്നതിലോ ആന്റിബയോട്ടിക് മരുന്നുകള്‍ നല്‍കുന്നതിലോ വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് വിദഗ്ധ സംഘം നേരിട്ട് മൊഴിയെടുക്കുന്നത്.
സെപ്റ്റംബര്‍ 24ന് ആണ് സഹോദരന് ഒപ്പം കളിക്കുന്നതിനിടെ വിനോദിനിക്ക് വീണ് കൈക്കു പരുക്കു പറ്റുന്നത്. ജില്ലാ ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം കയ്യില്‍ നീര്‍ക്കെട്ട് ഉണ്ടായതോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. അവിടെ നടത്തിയ പരിശോധനയിലാണ് കൈ മുറിച്ചു മാറ്റേണ്ടിവന്നത്.
Comments
No comments yet. Be the first to comment!
Leave a Comment