Thursday, July 23, 2026
Kerala News

ശബരിമല സ്വര്‍ണക്കൊള്ള കേസ്: പി.എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്യും

ശബരിമല സ്വര്‍ണക്കൊള്ള കേസ്: പി.എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്യും

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ് പ്രശാന്തിനെ എസ്ഐടി വീണ്ടും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി വൈകാതെ ഹാജരാകണമെന്ന് പ്രശാന്തിനെ പ്രത്യേക അന്വേഷണസംഘം അറിയിച്ചു. ഇന്നലെയാണ് എസ്ഐ ടി പ്രശാന്തിനെ ബന്ധപ്പെട്ടത്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്തിനോട് ഉടന്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എസ്.ഐ.ടി നിര്‍ദ്ദേശം നല്‍കി. 2025-ല്‍ ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണ്ണപ്പാളികള്‍ ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സിലേക്ക് കൊണ്ടുപോയതുമായി ബന്ധപ്പെട്ട ഇടപാടുകളിലാണ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്യുന്നത്. നേരത്തെ ഇദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നെങ്കിലും കൂടുതല്‍ വ്യക്തത വരുത്താനുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.

ശബരിമല കേസിലെ പതിനൊന്നാം പ്രതിയായ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ.പി. ശങ്കരദാസിനെ ഇന്ന് റിമാന്‍ഡ് ചെയ്യും. പക്ഷാഘാതത്തെത്തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ശങ്കരദാസിനെ അവിടെയെത്തിയാണ് കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തത്. ശങ്കരദാസിനെ അറസ്റ്റ് ചെയ്യാത്തതിനെതിരെ ഹൈക്കോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയായിരുന്നു എസ്.പി. ശശിധരന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ നടപടി. കൊല്ലം വിജിലന്‍സ് കോടതി ജഡ്ജി ആശുപത്രിയിലെത്തി റിമാന്‍ഡ് നടപടികള്‍ പൂര്‍ത്തിയാക്കും. ആരോഗ്യനില കണക്കിലെടുത്ത് അദ്ദേഹത്തെ ജയിലിലേക്ക് മാറ്റാന്‍ സാധ്യതയില്ല.


Related News

Comments

No comments yet. Be the first to comment!

Leave a Comment