Thursday, July 23, 2026
Kerala News

മാറ്റിവെച്ച തദ്ദേശ തിരഞ്ഞെടുപ്പ്: വിഴിഞ്ഞം പിടിച്ചെടുത്ത് യുഡിഎഫ്

 മാറ്റിവെച്ച തദ്ദേശ തിരഞ്ഞെടുപ്പ്: വിഴിഞ്ഞം പിടിച്ചെടുത്ത് യുഡിഎഫ്


സംസ്ഥാനത്ത് സ്ഥാനാര്‍ത്ഥികളുടെ മരണത്തെത്തുടര്‍ന്ന് മാറ്റിവെച്ച മൂന്ന് തദ്ദേശ വാര്‍ഡുകളിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ യുഡിഎഫിന് മിന്നും ജയം. തിരുവനന്തപുരം നഗരസഭയിലെ ഏറെ നിര്‍ണ്ണായകമായ വിഴിഞ്ഞം വാര്‍ഡ് എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. എറണാകുളം പാമ്പാക്കുട പഞ്ചായത്തിലെ ഓണക്കൂര്‍ വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തിയപ്പോള്‍, മലപ്പുറം മൂത്തേടം പഞ്ചായത്തിലെ പായിമ്പാടം വാര്‍ഡില്‍ യുഡിഎഫ് വിജയം ഉറപ്പിച്ചു.

സ്ഥാനാര്‍ത്ഥികളുടെ മരണത്തെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് മാറ്റി വെച്ച തദ്ദേശ വാര്‍ഡുകളിലാണ് ഇന്ന് വോട്ടെണ്ണല്‍ നടന്നത്. ബിജെപി ഭരിക്കുന്ന തിരുവനന്തപുരം നഗരസഭയില്‍ വിഴിഞ്ഞം വാര്‍ഡിലെ തിരഞ്ഞെടുപ്പ് ഫലം നിര്‍ണ്ണായകമായിരുന്നു.എല്‍ഡിഎഫും യുഡിഎഫും ബിജെപിയും ആറു സ്വതതന്ത്രന്മാരും ഉള്‍പ്പടെ ഒന്‍പതു പേരായിരുന്നു സ്ഥാനാര്‍ത്ഥികള്‍.രണ്ടു തവണയായി എല്‍ഡിഎഫ് കൈവശം വെച്ചിരുന്ന സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു.


Related News

Comments

No comments yet. Be the first to comment!

Leave a Comment