ശബരിമല ദ്വാരപാലക ശില്‍പ കേസില്‍ തന്ത്രി കണ്ഠരര്‍ രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്താന്‍ വിജിലന്‍സ് കോടതിയുടെ അനുമതി ലഭിച്ചു.
തന്ത്രിയുടെ ജാമ്യഹര്‍ജി പരിഗണിക്കുന്നത് കൊല്ലം വിജിലന്‍സ് കോടതി ഈ മാസം 19ലേക്ക് മാറ്റി. എസ്‌ഐടിയുടെ റിപ്പോര്‍ട്ടും പരിശോധിച്ച ശേഷമായിരിക്കും തന്ത്രിയുടെ ജാമ്യാപേക്ഷയില്‍ കോടതി അന്തിമ തീരുമാനം എടുക്കുക.
നിലവില്‍ തന്ത്രി കണ്ഠരര്‍ രാജീവര്‍ കോടതിയുടെ കസ്റ്റഡിയിലാണ്. അതിനാല്‍ ദ്വാരപാലക ശില്‍പ കേസില്‍ അറസ്റ്റ് രേഖപ്പെടുത്താന്‍ കോടതിയുടെ അനുമതിയാണ് എസ്‌ഐടി തേടിയത്. കട്ടിളപ്പാളിയും ദ്വാരപാലക ശില്‍പവും കൊണ്ടുപോകുന്ന സമയത്ത് തന്ത്രി സന്നിധാനത്ത് ഉണ്ടായിരുന്നുവെന്നതിനാലാണ് രാജീവരെ ഈ കേസിലും പ്രതിയാക്കണമെന്ന നിലപാട് എസ്‌ഐടി സ്വീകരിച്ചത്.
ഇതിനിടെ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിനെ കൊല്ലം വിജിലന്‍സ് കോടതി വീണ്ടും റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്‍ഡ്. ജനുവരി 27ന് പ്രതിയെ വീണ്ടും ഹാജരാക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
Comments
No comments yet. Be the first to comment!
Leave a Comment