Tuesday, August 4, 2026
Kerala News

കടന്നു പിടിച്ച് ചുംബിച്ചൊ?.. നേരറിയാന്‍ ജയസൂര്യയ്ക്ക് നോട്ടീസ്; 15ന് കന്റോണ്‍മെന്റ് സ്‌റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരാകണം

കടന്നു പിടിച്ച് ചുംബിച്ചൊ?.. നേരറിയാന്‍ ജയസൂര്യയ്ക്ക് നോട്ടീസ്; 15ന് കന്റോണ്‍മെന്റ് സ്‌റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരാകണം

 
കൊച്ചി: സിനിമയുടെ ചിത്രീകരണത്തിനിടെ കടന്നു പിടിച്ച് ചുംബിച്ചെന്ന ആലുവ സ്വദേശിയായ നടിയുടെ പരാതിയില്‍ നടന്‍ ജയസൂര്യയ്ക്ക് നോട്ടീസ് അയച്ച് പോലീസ്. ഈ മാസം 15 ന് തിരുവനന്തപുരം കന്റോണ്‍മെന്റ് സ്്‌റ്റേഷനിലെത്തി ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസ്.

ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ദേ ഇങ്ങോട്ടു നോക്കിയേ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം. ടോയ്ലറ്റില്‍ നിന്ന് വരുമ്പോള്‍ പുറകില്‍ നിന്ന് വന്ന് കെട്ടിപ്പിടിച്ച് ചുണ്ടില്‍ ചുംബിക്കുകയായിരുന്നുവെന്നാണ് നടി നല്‍കിയ പരാതി. അവിടെ നിന്ന് വേഗത്തില്‍ പോകാന്‍ ശ്രമിച്ചപ്പോള്‍ പിന്നാലെ വന്ന് തിരുവനന്തപുരത്തെ ഫ്‌ളാറ്റിലേക്ക് ക്ഷണിച്ചതായും നടിയുടെ പരാതിയിലുണ്ട്.

ആരോപണങ്ങള്‍ വ്യാജമാണെന്നായിരുന്നു ജയസൂര്യയുടെ പ്രതികരണം. പീഡനം പോലെ വേദനാജനകമാണ് വ്യാജ പീഡനാരോപണം. നിരപരാധിത്വം തെളിയാന്‍ നിയമ പോരാട്ടം തുടരും. അന്തിമ വിജയം സത്യത്തിന് ആയിരിക്കുമെന്നത് സുനിശ്ചിതമാണെന്നും ജയസൂര്യ ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടിരുന്നു.

Related News

Comments

No comments yet. Be the first to comment!

Leave a Comment